Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജവാനൊപ്പം സോഷ്യല്‍ മീഡിയയിൽ ട്രെൻഡിങ്ങായി 'കാവേരി അമ്മ'! ഷാറൂഖ് ഖാന്റെ 'സ്വദേശ്' ചർച്ചയാവുന്നു

text_fields
bookmark_border
ജവാനൊപ്പം സോഷ്യല്‍ മീഡിയയിൽ ട്രെൻഡിങ്ങായി കാവേരി അമ്മ! ഷാറൂഖ് ഖാന്റെ സ്വദേശ് ചർച്ചയാവുന്നു
cancel

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷാറൂഖ് ഖാൻ ചിത്രം ജവാൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജവാനിൽ ഷാറൂഖിനൊപ്പം റിധി ദോഗ്ര ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാറൂഖിന്റെ അമ്മ കഥാപാത്രമായ കവേരി അമ്മയായിട്ടാണ് എത്തുന്നത്. തന്നെക്കാളും 20 വയസിൽ കൂടുതൽ പ്രായമുള്ള ഷാറൂഖ് ഖാന്റെ അമ്മയായിട്ടാണ് നടി അഭിനയിച്ചിരിക്കുന്നത്.

ജവാൻ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ റിധിയുടെ കാവേരി അമ്മ എന്ന കഥാപാത്രം ചർച്ചയാവുകയാണ്. ഷാറൂഖ് ഖാന്റെ പ്രേക്ഷക നിരൂപക ശ്രദ്ധനേടിയ 'സ്വദേശ്' എന്ന ചിത്രത്തിൽ നടന്റെ അമ്മയുടെ സ്ഥാനത്തുള്ള കഥാപാത്രത്തിന്റെ പേരും കാവേരി അമ്മ എന്നാണ്. ഇതാണ് ഷാറൂഖ് ഖാൻ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ജാവാനൊപ്പം തന്നെ സ്വദേശും വാർത്തകളിൽ നിറയുകയാണ്.

2004ൽ പുറത്ത് ഇറങ്ങിയ സ്വദേശില്‍ ഷാറൂഖ് ഖാന്റെ കഥാപാത്രമായ മോഹന്‍ ഭാര്‍ഗവിന്റെ ജീവിതത്തിലെ നിര്‍ണായക വ്യക്തിയായിരുന്നു കാവേരി അമ്മ. ചെറുപ്പത്തിൽ വളർത്തി വലുതാക്കിയ കാവേരി അമ്മയെ തേടിയുളള യാത്രയും നാട്ടിൽ ഉണ്ടാകുന്ന വികസനങ്ങളുമാണ് ചിത്രം പറയുന്നത്. കിശോരി ബല്ലാല്‍ ആയിരുന്നു സ്വദേശിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജവാൻ പ്രദർശനത്തിനെത്തിയതോടെ ഷാറൂഖ് ഖാൻ ആരാധകർക്കിടയിൽ കാവേരി അമ്മ ചർച്ചയാവുകയാണ്.‘വാട്ട് എ ക്യൂട്ട് കാവേരി അമ്മ’ സോഷ്യല്‍ മീഡിയയിൽ ട്രെൻഡിങ്ങാണ്. ആളുകളുടെ സ്നേഹത്തിന് നടി നന്ദി റിധി അറിയിച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jawan: Ridhi Dogra's Kaveri Amma Is Trending And How
Next Story