Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷാറൂഖ് ഖാന് 100 കോടി,...

ഷാറൂഖ് ഖാന് 100 കോടി, നയൻതാര, വിജയ് സേതുപതി... ജവാനിലെ താരങ്ങളുടെ പ്രതിഫലം!

text_fields
bookmark_border
Jawan movie: Salaries of Shah Rukh Khan & Top Actors Revealed
cancel

ന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. 2023 സെപ്റ്റംബർ 7 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത് . ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ.

ഷാറൂഖ് ഖാനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നയതാരയാണ് ചിത്രത്തിലെ നായിക. നയൻസിന്റേയും ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി, സന്യയ മൽഹോത്ര, എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

200- 220 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഷാറൂഖ് ഖാന്റെ റെഡ്ചില്ലീസാണ് നിർമിക്കുന്നത്. സിനിമ റിലീസിനൊരുങ്ങുമ്പോൾ താരങ്ങളുടെ പ്രതിഫല തുകയാണ് പുറത്തു വരുന്നത്. 100 കോടിയും ലാഭത്തിന്റെ 60 ശതമാനമാണ് ഷാറൂഖ് ഖാന്റെ പ്രതിഫലം. 21 കോടി രൂപയാണ് ചിത്രത്തിനായി വിജയ് സേതുപതി വാങ്ങിയിരിക്കുന്നത്. നടന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഷാറൂഖ് ഖാന്റെ വില്ലനായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. നടന്റെ ക്യാരക്ടർ പോസ്റ്റർ വലിയ ചർച്ചയായിരുന്നു.

നയൻതാരയാണ് ജവാനിലെ നായിക. 10 കോടി രൂപയാണ് ചിത്രത്തിലെ പ്രതിഫലം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര. പ്രിയാമണിയും ജവാനിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രണ്ട് കോടി രൂപയാണ് നടിയുടെ പ്രതിഫലം. ഇതിന് മുമ്പ് ഷാറൂഖ് ഖാനൊപ്പം ചെന്നൈ എക്സ്പ്രസിൽ പ്രിയാമണി എത്തിയിരുന്നു. പാട്ട് രംഗത്തിലായിരുന്നു അഭിനയിച്ചത്.

ബോളിവുഡ് താരം സന്യയ മൽഹോത്രയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഒരു കോടി രൂപയാണ് നടിയുടെ പ്രതിഫലം. അതേസമയം ജവാനിൽ അതിഥി വേഷത്തിൽ നടൻ വിജയ് എത്തുന്നുണ്ട് പ്രതിഫലമില്ലാതെയാണ് നടൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayantharaShah Rukh Khanjawan
News Summary - Jawan movie: Salaries of Shah Rukh Khan & Top Actors Revealed
Next Story