മുംബൈയിൽ വാടകക്ക് പോലും വീട് ലഭിക്കില്ലെന്ന് പാക് നടി; താൻ ഫുട്പാത്തിലാണ് ഉറങ്ങുന്നതെന്ന് പരിഹസിച്ച് ജാവേദ് അക്തർ
text_fieldsമുംബൈയിൽ വീട് വാടകക്ക് എടുക്കാൻ പോലും കഴിയില്ലെന്ന പാക് നടി ബുഷ്ര അൻസാരിക്ക് മറുപടിയുമായി ഗാനരചയിതാവ് ജാവേദ് അക്തർ. 'അതെ, ഞാനും ഷബാനയും ഫുട്പാത്തിലാണ് ഉറങ്ങുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. രാജ്യത്ത് ആന്തരികമായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും എന്നാൽ പുറത്തുനിന്നുള്ള ഒരാൾ അഭിപ്രായം പറയാൻ വന്നാൽ, താൻ ഒരു ഇന്ത്യക്കാരനാണ് എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
'പ്രശസ്തനായ ഒരു പാകിസ്താൻ ടിവി നടി ബുഷ്‌റ അൻസാരി ഒരിക്കൽ ദേഷ്യത്തോടെ ചോദിച്ചു, ഞാൻ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നില്ല എന്ന്. നസീറുദ്ദീൻ ഷായെപ്പോലെ ഞാനും മിണ്ടാതിരിക്കണമെന്ന് അവർ പറഞ്ഞു. എപ്പോൾ സംസാരിക്കണം, എപ്പോൾ സംസാരിക്കരുത് എന്ന് എന്നോട് പറയാൻ അവർ ആരാണ്? ആരാണ് നിങ്ങൾക്ക് ഈ അവകാശം നൽകിയത്, എന്തുകൊണ്ടാണ് ഞാൻ നിങ്ങളുടെ ഉപദേശം സ്വീകരിക്കണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്?' -ജാവേദ് അക്തർ ചോദിച്ചു.
പഹൽഗാമിലെ പുൽമേടുകളിൽ 26 വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ അപലപിച്ച് ഗൗരവ്ശാലി മഹാരാഷ്ട്ര മഹോത്സവത്തിൽ ജാവേദിന്റെ പ്രസംഗത്തോട് പ്രതികരിച്ചാണ് ബുഷ്‌റ രംഗത്തെത്തിയത്. നസീറുദ്ദീനെപ്പോലെ ഈ വിഷയത്തിൽ അദ്ദേഹം നിശബ്ദത പാലിക്കണമെന്ന് അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

