ദുൽഖറും നസ്‌ലിനും ഇഷ്ടപ്പെട്ട നടന്‍മാർ’; ജേസൺ സഞ്ജയ്
text_fieldsദുൽഖറും നസ്ലിനുമാണ് തന്‍റെ ഇഷ്ടപ്പെട്ട നടന്‍മാരെന്ന് തുറന്ന് പറഞ്ഞ് ജേസൺ സഞ്ജയ്. സംവിധായകനായി തുടക്കം കുറിക്കുന്ന തന്‍റെ ഏറ്റവും പുതിയ ചിത്രം സിഗ്മയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് മലയാളത്തിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് ജേസൺ തുറന്ന് പറഞ്ഞത്. ഇഷ്ട നടന്മാർ ആരാണെന്ന ചോദ്യത്തിനായിരുന്നു ജേസന്‍റെ മറുപടി.
‘മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെെയും വളരെ ഇഷ്ടമാണ്. എങ്കിലും ഏറെ ഇഷ്ടമുള്ള നടന്മാർ ദുൽഖർ സൽമാനും നസ്ലിനുമാണ്. ഈ അടുത്ത് ‘മോളിവുഡ് ടൈംസ്’ കണ്ടിരുന്നു. ആ സിനിമ വളരെ ഇഷ്ടമായി. സിനിമയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചിത്രമായതിനാലാകും എനിക്ക് ആ സിനിമ വളരെയധികം എനിക്ക് ഇഷ്ടമായത്' സഞ്ജയ് കൂട്ടിച്ചേർത്തു.
തന്റെ 25ാം വയസിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം. നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകാനൊരുങ്ങുന്നുവെന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. കാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്. അതേസമയം ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി വരുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥ രചനയില്‍ ബി.എയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

