Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അച്ഛന് സിനിമ ഇഷ്ടപ്പെടും, അഭിമാനിക്കും’; അരങ്ങേറ്റ ചിത്രമായ ‘സിഗ്മ’യെക്കുറിച്ച് ജേസൺ സഞ്ജയ്

text_fields
bookmark_border
അച്ഛന് സിനിമ ഇഷ്ടപ്പെടും, അഭിമാനിക്കും’; അരങ്ങേറ്റ ചിത്രമായ ‘സിഗ്മ’യെക്കുറിച്ച് ജേസൺ സഞ്ജയ്
cancel

തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘സിഗ്മ’ തിയറ്ററുകളിൽ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ, തന്റെ സിനിമയെക്കുറിച്ച് അച്ഛൻ വിജയ്‌യുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ജേസൺ സഞ്ജയ് മനസുതുറന്നു.

അഭിപ്രായം ഉടൻ പറയുന്ന സ്വഭാവക്കാരനല്ല വിജയ്‌യെന്ന് ജേസൺ പറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ പോലും മറുപടി പറയാൻ കുറച്ച് സമയം എടുക്കുന്ന വ്യക്തിയാണ് അച്ഛനെന്നും അദ്ദേഹം വ്യക്തമാക്കി. “അച്ഛൻ സാധാരണയായി വളരെ നിശബ്ദനായ വ്യക്തിയാണ്. അദ്ദേഹം കാര്യങ്ങൾ ആലോചിക്കാൻ സമയമെടുക്കും. ഞാൻ എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ 10 സെക്കൻഡ് വരെ എടുക്കും. ചിലപ്പോൾ ഇത്രയും നേരം നിശബ്ദനായിരിക്കുമ്പോൾ കോൾ കട്ട് ചെയ്തോ എന്ന് പോലും ഞാൻ ചോദിക്കാറുണ്ട്,” ജേസൺ പറഞ്ഞു.

ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതിന് ഫോൺ സംഭാഷണത്തേക്കാൾ കൂടുതൽ സമയം ആവശ്യമായി വരുമെന്നും ജേസൺ പറഞ്ഞു. അതുകൊണ്ടുതന്നെ ‘സിഗ്മ’ കണ്ടതിന് ശേഷം വിജയ് തന്റെ അഭിപ്രായം പറയാൻ സമയമെടുക്കുമെന്നാണ് കരുതുന്നത്.

എന്നാൽ ഒടുവിൽ വിജയ്‌യുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ജേസണിന് സംശയമില്ല. “ അച്ഛന് സിനിമ വിശകലനം ചെയ്യാൻ കൂടുതൽ സമയം വേണമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെടും. അദ്ദേഹം അഭിമാനിക്കും,” ജേസൺ പറഞ്ഞു.

സിനിമയെ തന്റെ കരിയറായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ പിന്തുണച്ച ആദ്യ വ്യക്തികളിൽ ഒരാളും വിജയിയായിരുന്നു. കുടുംബത്തോട് തന്റെ സിനിമാ സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോൾ, സിനിമാ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിച്ച അനുഭവമുള്ളതിനാൽ തന്റെ തീരുമാനത്തിന്റെ പ്രാധാന്യം അച്ഛന് മറ്റുള്ളവരേക്കാൾ നന്നായി മനസ്സിലായിരുന്നുവെന്നും ജേസൺ നേരത്തെ പറഞ്ഞിരുന്നു.

“എനിക്ക് ആദ്യം ഗ്രീൻ സിഗ്നൽ നൽകിയത് അച്ഛനാണ്. ഇത്രയും വർഷം സിനിമാ മേഖലയിൽ പ്രവർത്തിച്ചതിനാൽ അതിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി മനസ്സിലായി. അമ്മയെയും സഹോദരിയെയുംക്കാൾ കൂടുതൽ അച്ഛൻ എന്റെ തീരുമാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി,” എന്നായിരുന്നു ജേസന്റെ മുൻ പ്രതികരണം.

ഒരു ഹീസ്റ്റ് കോമഡി-ഡ്രാമ വിഭാഗത്തിൽപെടുന്ന 'സിഗ്മ' നിർമിച്ചിരിക്കുന്നത് പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ്. സന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗ് ജാപ്പി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Vijay will like Sigma, he’ll be proud’: Jason Sanjay on his father’s reaction to debut film
Next Story