‘ജനനായകൻ’ ഇന്റർനെറ്റിൽ: ആറുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയിയുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇന്റർനെറ്റിൽ നിയമവിരുദ്ധമായി ചോർത്തിയ കേസിൽ ആറുപേരെ തമിഴ്നാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ റിലീസിങ് സെൻസർ ബോർഡ് തടഞ്ഞുവെച്ച സാഹചര്യത്തിലാണ് മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ എച്ച്.ഡി പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ഒട്ടനവധി പേർ ചിത്രം ഡൗൺലോഡ് ചെയ്തതായാണ് റിപ്പോർട്ട്.
സംഭവത്തിൽ രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരും തെന്നിന്ത്യൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടികർ സംഘവും പ്രതിഷേധിച്ചിരുന്നു. ജനനായകന്റെ നിർമാതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സിനിമയുടെ സമൂഹ മാധ്യമങ്ങളിലെ ലിങ്കുകളും മറ്റും സൈബർ ക്രൈം പൊലീസ് മരവിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

