Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jagathy Sreekumar sings together with his daughter Parvathy Shone
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightമകൾക്കൊപ്പം...

മകൾക്കൊപ്പം പാട്ടുപാടുന്ന പ്രിയ നടൻ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border

മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാർ പാട്ടുപാടുന്ന വിഡിയോ വൈറൽ. മകൾ പാർവ്വതി പാടുന്നതിനൊപ്പം ചുണ്ട് അനക്കുന്ന നടനെയാണ് വിഡിയോയിൽ കാണുന്നത്. ജഗതിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് വിഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വിഡിയോ വൈറലായി.

മകൾ പാർവതി ഷോണിനൊപ്പം വീടിന്റെ പൂമുഖത്തിരുന്ന് 'ക്യാ ഹുവാ തേരാ വാദാ… എന്ന ഗാനം ആലപിക്കുകയാണ് ജഗതി ശ്രീകുമാർ. മൃദുവായി ചുണ്ടനക്കി പാർവതിക്കൊപ്പം പാട്ട് മുഴുമിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. വിഡിയോക്ക് താഴെ ആയിരത്തോളം കമന്റുകളാണ് ലഭിച്ചത്. നിരവധിപേർ വിഡിയോയിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് കമന്റ് സെക്ഷനിൽ അവരുടെ വാക്കുകൾ കുറിച്ചു.

'മലയാള സിനിമയ്ക്ക് പകരം വെക്കാൻ പറ്റാത്ത ഒരേ ഒരാൾ…..തിരിച്ചു വരട്ടെ പൂർവാധികം ശക്തിയോടെ,', ഇപ്പോഴും സങ്കടം ആണ്. ഇതുപോലെ വേറെ ഒരു നടൻ ഇല്ല. എത്രയും വേഗം പഴയ അവസ്ഥയിലേക്ക് ഈശ്വരൻ എത്തിക്കട്ടെ. ഒപ്പം ഒരുപാട് പ്രാർത്ഥന നേരുന്നു', 'വേഗം തിരിച്ചു വാ ഒരുപാട് സിനിമകളിൽ തമാശ പറഞ്ഞു ചിരിപ്പിക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ … അമ്പിളി ചേട്ടന്റെ സിനിമകൾ കണ്ടു ചിരിക്കാൻ ഞങ്ങളും കാത്തിരിക്കുവാ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കുറിപ്പുകൾ.

സി.ബി.ഐ. ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രമായ സി.ബി.ഐ. 5 – ദി ബ്രെയ്‌ൻ സിനിമയിലാണ് ജഗതി ശ്രീകുമാർ അവസാനം അഭിനയിച്ചത്. സി.ബി.ഐ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രം ഇറങ്ങിയപ്പോൾ പ്രിയപ്പെട്ട കുറ്റാന്വേഷകൻ 'വിക്രം' വീണ്ടും ബിഗ് സ്‌ക്രീനിലെത്തുകയായിരുന്നു. ശാരീരിക പരിമിതികൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ചേരും വിധം സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തിയാണ് സിനിമയിൽ അവതരിപ്പിച്ചത്.

2012 ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ജഗതി ശ്രീകുമാർ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagathy Sreekumarsingingsong
News Summary - Jagathy Sreekumar sings together with daughter Parvathy Shone
Next Story