Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഡാർലിങ്, ഞാൻ കൂടെയുണ്ട്' -ഡിപ്രഷന്റെ നാളുകളിൽ കൂടെനിന്നത് പ്രഭാസ്; മനസ്സ് തുറന്ന് ജഗപതി ബാബു

text_fields
bookmark_border
ഡാർലിങ്, ഞാൻ കൂടെയുണ്ട് -ഡിപ്രഷന്റെ നാളുകളിൽ കൂടെനിന്നത് പ്രഭാസ്; മനസ്സ് തുറന്ന് ജഗപതി ബാബു
cancel
camera_alt

ജഗപതി ബാബു, പ്രഭാസ്

താൻ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ഡിപ്രഷനിലൂടെയും കടന്നുപോയ നാളുകളിൽ തനിക്ക് വലിയൊരു കൈത്താങ്ങായി നിന്നത് നടൻ പ്രഭാസ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജഗപതി ബാബു. സിനിമയിലെ വലിയ താരമാണെങ്കിലും അഹങ്കാരമില്ലാത്ത വലിയൊരു ഹൃദയത്തിന് ഉടമയാണ് പ്രഭാസ് എന്ന് ജഗപതി ബാബു പറയുന്നു.

ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയത്. ജഗപതി ബാബു ഡിപ്രഷനുമായി പോരാടിക്കൊണ്ടിരുന്ന സമയത്ത് പ്രഭാസ് ഒരു ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോർജിയയിലായിരുന്നു. ആ വിഷമഘട്ടത്തിൽ ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നിയപ്പോൾ അദ്ദേഹം പ്രഭാസിനെ ബന്ധപ്പെടുകയായിരുന്നു. തന്നെ കേൾക്കാനും ആശ്വസിപ്പിക്കാനും തയാറായ പ്രഭാസിന്റെ വാക്കുകൾ തനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണെന്ന് അദ്ദേഹം ഓർക്കുന്നു. 'ഡാർലിങ്, ഞാൻ കൂടെയുണ്ട്. നിന്റെ പ്രശ്നം എന്താണെന്ന് പറയു, ഞാൻ അത് പരിഹരിക്കാം' എന്ന് പ്രഭാസ് പറഞ്ഞത് തനിക്ക് വലിയൊരു കരുത്തായി മാറി എന്ന് ജഗപതി പറയുന്നു.

ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും പ്രഭാസ് തന്നെ നേരിൽ കാണുകയും ആത്മവിശ്വാസം പകരുകയും ചെയ്തുവെന്നും ജഗപതി ബാബു പറഞ്ഞു. തന്നേക്കാൾ പ്രായം കുറവാണെങ്കിലും, മനുഷ്യരോടുള്ള കരുണയും സ്നേഹവും പ്രഭാസിൽ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം സംവിധായകൻ എസ്.എസ്. രാജമൗലിയെക്കുറിച്ചും ജഗപതി ബാബു വാചാലനായി. വമ്പൻ വിജയങ്ങൾ നേടിയിട്ടും രാജമൗലിയും കുടുംബവും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. വ്യക്തിപരമായ അടുപ്പത്തേക്കാൾ ഉപരി കഥാപാത്രത്തിന് ചേരുന്നവരെ മാത്രം സിനിമയിലേക്ക് തിരഞ്ഞെടുക്കുന്ന രാജമൗലിയുടെ പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രശംസിച്ചു. ആർക്കും മാതൃകയാക്കാവുന്ന മൂല്യങ്ങളാണ് രാജമൗലിയുടെ കുടുംബം ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jagapathi Babu reveals how Prabhas helped him through depression
Next Story