Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇസ്രായേലിയായതിൽ അഭിമാനം തോന്നുന്നില്ല’; തത്സമയ സംപ്രേഷണമറിയാതെ അധിനിവേശത്തിനെതിരെ തുറന്നടിച്ച് ഇസ്രായേലി നടി

text_fields
bookmark_border
‘ഇസ്രായേലിയായതിൽ അഭിമാനം തോന്നുന്നില്ല’; തത്സമയ സംപ്രേഷണമറിയാതെ അധിനിവേശത്തിനെതിരെ തുറന്നടിച്ച് ഇസ്രായേലി നടി
cancel

തെൽ അവീവ്: തത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെ ഇസ്രായേൽ ഭരണകൂടത്തെയും ഫലസ്തീനിലെ അധിനിവേശത്തെയും രൂക്ഷമായി വിമർശിച്ച് ഇസ്രായേലി നടി ചെല്ലി ഗോൾഡൻബെർഗ് . ടെലിവിഷൻ കാമറ ഓഫാണെന്നും പരസ്യത്തിനുള്ള ഇടവേളയാണെന്നും തെറ്റിദ്ധരിച്ച് സംസാരിച്ചതാണ് നടിയെ വെട്ടിലാക്കിയത്. ഇസ്രായേലിന്റെ ചാനൽ 13-ലെ അഭിമുഖത്തിനിടെയായിരുന്നു ഈ നാടകീയ സംഭവങ്ങൾ.

തന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള അഭിമുഖത്തിനിടയിലാണ് ഇസ്രായേൽ രാഷ്ട്രീയവും ഫലസ്തീൻ വിഷയവും കടന്നുവന്നത്. "ഒരു ഇസ്രായേലി ആണെന്നതിൽ എനിക്കിപ്പോൾ അഭിമാനം തോന്നുന്നില്ല. അധിനിവേശം കൊണ്ടു വന്ന വിനയാണ് ഇപ്പോൾ രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഇസ്രായേലിലെ മതപരമായ അടിച്ചമർത്തലുകളും ജൂത ഭീകരതയും രാജ്യത്തിന്റെ സമാധാനം കെടുത്തുകയാണ്. സ്വാതന്ത്ര്യത്തിനായി പോരാടാൻ ഏതൊരു ന്യൂനപക്ഷത്തിനും അവകാശമുണ്ട്," എന്ന് ചെല്ലി തുറന്നടിച്ചു.

ഇത്തരം പരാമർശങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് അപകടമാണെന്ന് അവതാരകൻ മുന്നറിയിപ്പ് നൽകിയപ്പോഴും, "ഞാൻ ഇത് ലൈവിൽ പറയുന്നതല്ല, രഹസ്യമായി പറയുന്നതാണ്" എന്നായിരുന്നു നടിയുടെ പ്രതികരണം. തുടർന്നാണ് സംഭാഷണം തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുകയായിരുന്നുവെന്ന സത്യം നടി അറിയുന്നത്. ഇതോടെ പരിഭ്രാന്തയായ ചെല്ലി ഗോൾഡൻബെർഗ്, പരസ്യ ഇടവേളയാണെന്ന് കരുതിയാണ് താൻ സംസാരിച്ചതെന്നും പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി.

എന്നാൽ നടിയുടെ തുറന്നുപറച്ചിൽ ഇസ്രായേലിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. ചിലർ അവരുടെ നിലപാടുകളെ ദേശവിരുദ്ധമെന്ന് വിമർശിച്ചപ്പോൾ, മറ്റുചിലർ തുറന്നുപറച്ചിലിനെ പിന്തുണച്ചു. കൗമാരപ്രായത്തിൽ മോഡലിങ്ങിലൂടെ ശ്രദ്ധേയയായ ഗോൾഡൻബർഗ് 1978ൽ പുറത്തിറങ്ങിയ ഇസ്രയേലി ചിത്രം 'ഹാ-ലഹാക'യിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധ നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israeli actress Chelli Goldenberg slams Israel on TV show not realising she’s live
Next Story