അവസാന ചിത്രം 2026ൽ, ഷാരൂഖ് ഖാൻ അഭിനയം നിർത്തുമോ? അഭ്യൂഹങ്ങളുടെ വാസ്തവമറിയാം...
text_fieldsഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ താരമൂല്യം വർധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോകമെമ്പാടും 1000 കോടി രൂപ കലക്ഷൻ നേടിയ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, ഷാരൂഖ് ഇപ്പോൾ തന്റെ അടുത്ത വലിയ ചിത്രമായ കിങ്ങിന്റെ തിരക്കിലാണ്. ചിത്രം 2026ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരുക്കുന്നതിനിടയാലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഷാരൂഖ് വിരമിക്കൽ തീരുമാനത്തിലെത്തുന്നുവെന്ന പുതിയ ഊഹാപോഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
കിങ്ങിന് ശേഷം ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി സോഷ്യൽ മീഡിയയിൽ പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം ടെലിവിഷനിൽ നിന്ന് പിന്മാറുന്നുവെന്നും ഇതേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യാത്ര ചെയ്യുന്നതിലും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും താരം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹമുണ്ട്. സുഖം പ്രാപിച്ചാൽ അദ്ദേഹം തിരിച്ചുവരവ് പരിഗണിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഷാരൂഖ് ഖാന്റെ ടീമുമായി അടുത്ത വൃത്തങ്ങൾ ഈ റിപ്പോർട്ട് തള്ളി എന്ന് സിയാസത് റിപ്പോർട്ട് ചെയ്യുന്നു. കിങ് നടന്റെ അവസാന ചിത്രമല്ലെന്ന് അവർ വ്യക്തമാക്കി. 'വാർത്ത ശരിയല്ല. ഷാരൂഖ് ഖാൻ വരും വർഷങ്ങളിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണ്' -എന്നാണ് അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വൃത്തങ്ങൾ പറഞ്ഞത്.
അതേസമയം, ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ഷാരൂഖ് ഖാനാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടൻ. 12,490 കോടി (1.4 ബില്യൺ ഡോളർ)യുടെ ആസ്തിയുമായാണ് ഷാരൂഖ് ബില്യണയർ ക്ലബിൽ ഇടംനേടിയത്. ടെയ്‌ലർ സ്വിഫ്റ്റ് (1.3 ബില്യൺ ഡോളർ), ജെറി സീൻഫെൽഡ് (1.2 ബില്യൺ ഡോളർ), ആർനോൾഡ് ഷ്വാസ്‌നെഗർ (1.2 ബില്യൺ ഡോളർ) എന്നിവരെ മറികടന്നാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നനായ നടനായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

