'ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു; തിരിച്ചു തരുന്നതിൽ വല്ല വിരോധം?' പരസ്പരം സ്നേഹ ചുംബനം നൽകി ഇർഷാദും വിജയ് സേതുപതിയും
text_fieldsനായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ ഇർഷാദ് അലി. തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഇർഷാദ് എത്തിയിരുന്നു. ഇപ്പോഴിതാ, ഇർഷാദ് പങ്കുവെച്ച വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
വിജയ് സേതുപതി സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു. വാങ്കോ സർ, തിരിച്ചു തരുന്നതിൽ വല്ല വിരോധം? കൊടുങ്കോ സർ... ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ' എന്ന ക്യാപ്ഷനോടെയാണ് ഇർഷാദ് ചിത്രങ്ങൾ പങ്കുവെച്ചത്.
അതേസമയം 'തുടരും' സിനിമയില്‍ പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്ത സര്‍പ്രൈസ് കാമിയോ ആയിരുന്നു തമിഴ് നടന്‍ വിജയ് സേതുപതിയുടേത്. വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രം മോഹന്‍ലാലും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും…,' എന്ന തുടരുമിലെ ടൈറ്റില്‍ സോങ്ങിലെ വരികള്‍ക്കൊപ്പായിരുന്നു മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. ഫോട്ടോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പം സിനിമ സൈറ്റിൽ നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ടൈറ്റിൽ സോങ്ങിൽ മോഹൻലാലിന്‍റെ പഴയ കാലചിത്രങ്ങളോടൊപ്പം വിജയ് സേതുപതിയോടൊപ്പമുള്ള ചിത്രങ്ങളും കാണിക്കുന്നുണ്ട്. മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ സുഹൃത്തായാണ് വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. ചിത്രം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും സേതുപതിയുടെ കഥാപാത്രം സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

