Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ ഇനി മലയാളത്തിൽ; അപർണ ബാലമുരളിയും ആത്മീയയും നായികമാർ

text_fields
bookmark_border
ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ ഇനി മലയാളത്തിൽ; അപർണ ബാലമുരളിയും ആത്മീയയും നായികമാർ
cancel

പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ ഇനി മലയാള സിനിമയിലും. ബാബു ജനാർദ്ദനൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഗാന്ധി ബസാർ സൺഡേ മാർക്കറ്റ് എന്ന സിനിമയിലാണ് ബാബിൽ ഖാൻ വരാൻ പോകുന്നത്. ബാബിൽ ഖാനെ കൂടാതെ അപർണ ബാലമുരളിയും ആത്മീയയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗദീഷ്, സുധീർ കരമന, ജോണി ആന്‍റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.

ഗുരുകൃപ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അനിൽ കുമാർ ശിവദാസാണ് സിനിമ നിർമ്മിക്കുന്നത്. ഫാസിൽ നാസർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അപർണ ബാലമുരളിയെ കൂടാതെ ആത്മീയയും നായികാ നിരയിലുണ്ട്. കേരളത്തിലേക്കു കുടിയേറി വന്ന അതിധി തൊഴിലാളികളുടെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Irrfan Khan's son Babil Khan to star in Malayalam; Aparna Balamurali and Atmiya are the heroines
Next Story