Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപത്താനിലെ പാട്ടിന്...

പത്താനിലെ പാട്ടിന് ചുവടുവെച്ച് ഇർഫാൻ പത്താന്റെ മകൻ; കുഞ്ഞു പത്താൻ നിങ്ങ​ളേക്കാൾ കേമനെന്ന് ഷാറൂഖ് ഖാൻ

text_fields
bookmark_border
Pathaan, Shahrukh Khan
cancel

ലോകമെങ്ങും തരംഗം തീർത്ത ഷാറൂഖ് ഖാൻ ചിത്രം പത്താനിലെ ‘ജൂമെ ജൊ പത്താൻ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന്റെ മകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. യൂട്യൂബിൽ പാട്ട് വെച്ചുനൽകിയപ്പോള്‍ മൊബൈൽ ഫോണുമെടുത്ത് മകന്‍ ഡാൻസ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. കൂടെ ഇർഫാനും താളം പിടിക്കുന്നുണ്ട്.

‘ഖാൻ സാബ്, നിങ്ങളുടെ ആരാധകരുടെ പട്ടികയിലേക്ക് ദയവായി ഒരാളെ കൂടി ചേർക്കുക’ എന്ന കുറിപ്പോടെയാണ് ഷാറൂഖ് ഖാനെ ടാഗ് ചെയ്ത് ഇർഫാൻ പത്താൻ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഷാറൂഖ് ‘‘അവൻ നിങ്ങളേക്കാൾ കേമനായിരിക്കുന്നു...ഛോട്ടാ പത്താൻ’’ എന്നാണ് ട്വിറ്ററിൽ പ്രതികരിച്ചത്.

'പത്താന്റെ' സ്ട്രീമിങ് കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ആരംഭിച്ചിരുന്നു. ചിത്രം തിയറ്ററുകളിൽനിന്ന് 1000 കോടിയിലേറെ നേടിയ ശേഷമാണ് ആമസോൺ പ്രൈമിൽ എത്തിയത്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം ചെയ്തത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ ഷാറൂഖ് ഖാൻ ചിത്രം ബോളിവുഡിലെ സകല റെക്കോഡുകളും മറികടന്ന് ​മുന്നേറ്റം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanirfan pathanPathaan
News Summary - Irfan Pathan's son steps into the song of Pathan; Shah Rukh Khan says Chota Pathan is more talented than you
Next Story