റെഡ് ജയ്ന്‍റ് മൂവീസിനെ ഇനി ഇൻബൻ ഉദയനിധി നയിക്കും
text_fieldsനടനും രാഷ്ട്രീയ നേതാവും തമിഴ്നാട് മന്ത്രിസഭാംഗവുമായ ഉദയനിധി സ്റ്റാലിൻ സ്ഥാപിച്ച റെഡ് ജയിന്‍റ് മൂവീസിന്‍റെ ചുമതല ഇനി മകൻ ഇൻബൻ ഉദയനിധി വഹിക്കും. 2008ൽ ധരണി സംവിധാനം ചെയ്ത വിജയ്, തൃഷ കൂട്ടുകെട്ടിലെ കുരുവിയിലൂടെയാണ് റെഡ് ജയിന്‍റ് മൂവീസ് ചലച്ചിത്ര നിർമാണം ആരംഭിച്ചത്. ഒരു കൽ ഒരു കണ്ണാടി, നീർപറവൈ, വണക്കം ചെന്നൈ, മനിതൻ, മാമന്നൻ എന്നീ ചിത്രങ്ങൾ റെഡ് ജയിന്‍റ് മൂവീസ് ബാനറിൽ വന്നവയാണ്.
കമൽഹാസൻ നായകനായെത്തിയ തഗ്ഗ് ലൈഫായിരുന്നു ഈ വർഷത്തെ റെഡ് ജയിന്‍റ് മൂവീസിന്‍റെ ബാനറിൽ വന്ന പ്രധാന സിനിമ. ധനുഷ് നായകനായും സംവിധായകനായും എത്തുന്ന ഇഡ്ഡലി കടൈ സിനിമയുടെ തിയേറ്റർ വിതരണമാണ് ഇൻബൻ ഉദയനിധി റെഡ് ജയിന്‍റ് മൂവീസിന്‍റെ ബാനറിൽ ഏറ്റെടുത്തിരിക്കുന്നത്. അരുൺ വിജയ്, നിത്യ മേനോൻ, രാജ്കിരൺ, സമുദ്രകനി എന്നിവരാണ് ഇഡ്ഡലി കടൈയിലെ പ്രധാന അഭിനേതാക്കൾ. ജി.വി പ്രകാശ് സംഗീതത്തിൽ എത്തുന്ന സിനിമ ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

