Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
In photos: Rajinikanth spotted in Dehradun airport
cancel

ഹിമാലയത്തിലേക്കുള്ള യാത്രാമധ്യേ തലൈവർ ഡെ​റാഡൂണിൽ; വളഞ്ഞ്​ ആരാധകർ

text_fields
bookmark_border
ജയിലർ സിനിമ ആരാധകർക്കിടയിൽ തരംഗം തീർക്കുമ്പോൾ നായകൻ രജനീകാന്ത്​ ഹിമാലയ യാത്രയിൽ

ജയിലർ സിനിമ ആരാധകർക്കിടയിൽ തരംഗം തീർക്കുമ്പോൾ നായകൻ രജനീകാന്ത്​ ഹിമാലയ യാത്രയിൽ. ഹിമാലയത്തിലേക്കുള്ള യാത്രാമധ്യേ രജനിയും സംഘവും ഡെറാഡൂണിലെത്തി. ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രജനികാന്തിന്‍റെ ദൃശ്യങ്ങർ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വെള്ള ടീഷര്‍ട്ടും കറുത്ത ട്രാക്ക് പാന്‍റും ധരിച്ച് സഹായികള്‍ക്കൊപ്പം സിപിംള്‍ ലുക്കിലാണ് സ്റ്റൈല്‍ മന്നൻ വിമാനത്താവളത്തിലിറങ്ങിയത്​. രജനികാന്തിനെ കണ്ട എയര്‍പോര്‍ട്ടിലുണ്ടായിരുന്ന ആരാധകന്‍ മാലയിട്ടാണ് സ്വീകരിച്ചത്. ഒപ്പം സെല്‍ഫിയെടുക്കാനായി ആഗ്രഹം പ്രകടിപ്പിച്ചവരെയും അദ്ദേഹം നിരാശനാക്കിയില്ല.

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ജയിലർ വ്യാഴാഴ്​ച്ചയാണ്​ റിലീസ്​ ചെയ്തത്​​. സിനിമ പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ്​ ഉണ്ടാക്കിയത്​. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ പതിവ്​ രജനി സിനിമകളുടെ മാതൃകയിലാണ്​ ഒരുക്കിയിരിക്കുന്നത്​.

ബുധനാഴ്​ച്ച അതിരാവിലെയാണ്​ രജനി തന്‍റെ ഹിമാലയ യാത്രക്ക്​ പുറപ്പെട്ടത്​​. തന്‍റെ സിനമാ റിലീസുകൾക്കുമുമ്പ്​ ഹിമാലയ യാത്ര നടത്തുക താരത്തിന്​ പതിവുള്ളതാണ്​. കോവിഡ്​ കാരണം അത്തരം യാത്രകൾ മുടങ്ങിയിരുന്നതാണ്​. നാല്​ വർഷത്തിനുശേഷമാണ്​ ഹിമാലയത്തിലേക്ക്​ താൻ പോകുന്നതെന്നും രജനി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ. ഒരു സാധാരണ റിട്ടയേർഡ് കുടുംബനാഥൻ എന്ന നിലയിൽ രജനികാന്തിന്റെ രണ്ട് വ്യക്തിത്വങ്ങൾ കാണിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷയെന്താണ് എന്ന ചോദ്യത്തിന്. നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി മറുപടി നല്‍കിയത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. കേരളത്തിൽ 300ൽ അധികം തിയറ്ററുകളിലാണ് ജയിലർ റിലീസ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ മികച്ച ഓപ്പണിങ് ബുക്കിങ്ങുകളാണ് തിയറ്ററുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട തിയറ്ററുകളിൽ എല്ലാം തന്നെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

രജനിക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth spotted in Dehradun airport
Next Story