Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഉണ്ണികളേ ഒരു കഥ പറയാം...' അഥീവക്കുറങ്ങാൻ മുത്തച്ഛൻ ഐ.എം. വിജയന്‍റെ താരാട്ട്

text_fields
bookmark_border
ഏറെ നാൾ ജോലിത്തിരിക്കിലായിരുന്ന താരം ഇപ്പോൾ കുടുംബത്തോടൊപ്പം തൃശൂരിലെ വീട്ടിലുണ്ട്
ഉണ്ണികളേ ഒരു കഥ പറയാം... അഥീവക്കുറങ്ങാൻ മുത്തച്ഛൻ ഐ.എം. വിജയന്‍റെ താരാട്ട്
cancel

മലപ്പുറം: 'ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാങ്കുഴലിൻ കഥ പറയാം...' മൂന്നു വയസ്സുകാരിയെ നെഞ്ചിൽക്കിടത്തി തലോടി താരാട്ടിയുറക്കുന്ന മുത്തച്ഛനെ കണ്ടോ? രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബാളർമാരിലൊരാളും ഇന്ത്യൻ ടീമിന്‍റെ മുൻ നായകനുമായ ഐ.എം. വിജയൻ. പൊലീസ് ഉദ്യോഗസ്ഥനായ വിജയൻ കുറേ നാളായി ജോലിത്തിരിക്കിലായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം തൃശൂരിലെ വീട്ടിലുണ്ട്. മൂത്തമകൾ അർച്ചനയുടെ കുഞ്ഞായ അഥീവയെയാണ് വിജയൻ താരാട്ടുപാടിയുറക്കുന്നത്. ഇത് അർച്ചന തന്നെ വീഡിയോയിൽ പകർത്തുകയായിരുന്നു.

ഉറങ്ങിയ കുഞ്ഞിനോട് പുന്നാരം പറയുന്നതും ഉമ്മ വെക്കുന്നതും കാണാം.

വിജയൻ അയച്ച വിഡിയോ അദ്ദേഹത്തിന്‍റെ സുഹൃത്തും പ്രവാസിയുമായ ശരീഫ് ചിറക്കലാണ് പങ്കുവെച്ചത്.

ഫോട്ടോ: മുസ്തഫ അബൂബക്കർ



കോഴിക്കോട് സ്വദേശി ആദിലാണ് അഥീവയുടെ പിതാവ്. കുഞ്ഞാവ പിറന്ന ശേഷം താൻ ജീവിത ശൈലി മാറ്റിപ്പിടിച്ചതായി വിജയൻ. അവളുടെ കൊഞ്ചലും ചിരിയും കളിയുമൊക്കെയാണ് ഇപ്പോഴത്തെ ലോകമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.

1994 ഓഗസ്റ്റ് 18നായിരുന്നു വിജയന്‍റെയും രാജിയുടെയും വിവാഹം. ഏതാനും ദിവസം മുമ്പായിരുന്നു വിവാഹവാർഷിക ദിനം. ആരോമലും അഭിരാമിയുമാണ് ദമ്പതികളുടെ മറ്റു മക്കൾ. 16 വർഷം മുമ്പാണ് വിജയൻ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചത്. 52ാം വയസ്സിലും കേരള പൊലീസ് ടീമിന്‍റെ ജഴ്സിയിൽ വിഖ്യാത താരത്തെ കാണാറുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story