നിങ്ങളാരാണെന്ന് മാധ്യമ പ്രവർത്തകർ; 'ഞാൻ ഷാരൂഖ്' എന്ന് സൂപ്പർ താരത്തിന്‍റെ മറുപടി, മെറ്റ് ഗാലയില്‍ അരങ്ങേറി കിങ് ഖാൻ
text_fieldsലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റ് എന്നറിയപ്പെടുന്ന മാൻഹട്ടനിലെ മെറ്റ് ഗാലയിറ്റില്‍ അരങ്ങേറി നടൻ ഷാരൂഖ് ഖാൻ. സബ്യസാചി മുഖര്‍ജി ഡിസൈൻ ചെയ്‍ത വസ്‍ത്രം ധരിച്ചാണ് ഷാരൂഖ് മെറ്റ് ഗാലയിലെത്തിയത്. റെഡ് കാർപെറ്റിൽ നടക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ഷാരൂഖിനെ സമീപിച്ച് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് താരത്തിന്‍റെ ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. റിപ്പോർട്ടറുടെ ചോദ്യത്തിന് 'ഹായ്, ഞാൻ ഷാരൂഖ്' എന്ന് നടൻ സ്വയം പരിചയപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. മാധ്യമ പ്രവർത്തകർ ഷാരൂഖിനെ തിരിച്ചറിയാതെ പോയതിൽ ആരാധകർ വലിയ വിമർശനമാണ് ഉന്നയിക്കുന്നത്.
ഷാരൂഖിന്‍റെ ലുക്കിനെക്കുറിച്ചും മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. പൂർണമായും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. പാന്‍റിനും ഷർട്ടിനു മുകളിൽ ഒരു നീണ്ട കോട്ടും ഉണ്ടായിരുന്നു. ഹെവി ആഭരണങ്ങളും അദ്ദേഹം ധരിച്ചു. 'K' എന്നെഴുതിയ ഒരു മാലയും കൂട്ടത്തിൽ ഉണ്ടായിരുന്നു. 'സൂപ്പർഫൈൻ: ടെയ്‌ലറിങ് ബ്ലാക്ക് സ്റ്റൈൽ' എന്നതായിരുന്നു ഇത്തവണത്തെ തീം.
ഷാരൂഖിനെ കൂടാതെ, ദിൽജിത് ദോസഞ്ജിൻ, കിയാര അദ്വാനി എന്നിവരും മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ചു. പ്രിയങ്ക ചോപ്ര അഞ്ചാം തവണയും പങ്കാളിയായി. ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്രയും സബ്യസാചി മുഖർജിയും മെറ്റ് ഗാല 2025 ൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

