Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാൻ മുസ്‌ലിമാണ്, പക്ഷേ ആചാരങ്ങൾ പിന്തുടരാറില്ല’; വിശ്വാസത്തിൽ ഭരണകൂടം ഇടപെടരുതെന്ന് നടി ശബാന ആസ്മി

text_fields
bookmark_border
‘ഞാൻ മുസ്‌ലിമാണ്, പക്ഷേ ആചാരങ്ങൾ പിന്തുടരാറില്ല’; വിശ്വാസത്തിൽ ഭരണകൂടം ഇടപെടരുതെന്ന് നടി ശബാന ആസ്മി
cancel

മുംബൈ: മതത്തോടുള്ള തന്റെ നിലപാട് തുറന്നുപറഞ്ഞ് മുതിർന്ന ബോളിവുഡ് നടി ശബാന ആസ്മി. താൻ മുസ്‌ലിമാണെന്നും ഇസ്‌ലാമിക സംസ്കാരത്തിന്റെ ഭാഗമായ ഈദ് ആഘോഷങ്ങൾ, ഉറുദു ഭാഷ, ഭക്ഷണരീതികൾ എന്നിവ ഇഷ്ടമാണെന്നും എന്നാൽ മതാചാരങ്ങൾ സജീവമായി പിന്തുടരാറില്ലെന്നും നടി വ്യക്തമാക്കി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശബാനയുടെ പ്രതികരണം.

തന്റെ പിതാവും പ്രശസ്ത കവിയുമായ കൈഫി ആസ്മി നിരീശ്വരവാദിയായിരുന്നുവെന്ന് ശബാന പറഞ്ഞു. മാതാവ് ഷൗക്കത്ത് ആസ്മി കുറച്ചൊക്കെ മതാചാരങ്ങൾ പിന്തുടർന്നിരുന്നെങ്കിലും അതിൽ വലിയ നിഷ്ഠ പുലർത്തിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഭർത്താവും പ്രശസ്ത തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ മതനിലപാടുകളെക്കുറിച്ചും ശബാന സംസാരിച്ചു. ജാവേദ് കടുത്ത നിരീശ്വരവാദിയാണെന്ന് വിശേഷിപ്പിച്ച അവർ, ദൈനംദിന സംഭാഷണങ്ങളിൽ താൻ ഉപയോഗിക്കുന്ന ‘മാഷാ അല്ലാഹ്’, ‘ഇൻഷാ അല്ലാഹ്’ തുടങ്ങിയ പ്രയോഗങ്ങൾ അദ്ദേഹം ചോദ്യം ചെയ്യാറുണ്ടെന്നും പറഞ്ഞു. ഇത്തരം വാക്കുകൾ തന്റെ ഭാഷയുടെ ഭാഗമാണെന്നും ശബാന വിശദീകരിച്ചു.

തന്റെ മതപരമായ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കവെ, ‘അതെ, ഞാൻ ഒരു മുസ്‌ലിമാണ്. എനിക്ക് ഈദും ഉറുദുവും ഭക്ഷണവുമെല്ലാം ഇഷ്ടമാണ്. എന്നാൽ ഞങ്ങൾ നമസ്കാരം നിർവഹിക്കാറില്ല. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകമായ ഇടപെടലുമില്ല,’ എന്നായിരുന്നു ശബാനയുടെ വാക്കുകൾ.

ദൈവവിശ്വാസം ഓരോ വ്യക്തിയുടെയും സ്വകാര്യവിഷയമാണെന്നും അതിൽ ഭരണകൂടം ഇടപെടരുതെന്നും നടി അഭിപ്രായപ്പെട്ടു. പ്രാർഥനയിലൂടെ മനഃശാന്തി കണ്ടെത്തുന്നവരോട് തനിക്ക് എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി.

അഭിനയരംഗത്തിന് പുറമെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും തന്റെ നിലപാടുകൾ തുറന്നുപറയുന്ന വ്യക്തിയാണ് ശബാന ആസ്മി. ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത അവർ, പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തത്തെക്കുറിച്ചും പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - I'm Muslim but don't follow rituals, says Shabana
Next Story