ഒരു മാസത്തെ ശമ്പളവും സംഗീത പരിപാടികളിൽ നിന്നുള്ള വരുമാനവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് നൽകും -ഇളയരാജ
text_fieldsഇളയരാജ
തന്റെ ഒരു മാസത്തെ ശമ്പളവും സംഗീതപരിപാടികളിൽനിന്നുള്ള വരുമാനവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യാനൊരുങ്ങി സംഗീത സംവിധായകൻ ഇളയരാജ. രാജ്യത്തെ സായുധ സേനയിൽ തനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.
ഈ വർഷം ആദ്യം ഞാൻ എന്‍റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്യുകയും അതിന് "VALIANT" എന്ന് പേരിടുകയും ചെയ്തു. എന്നാൽ, മേയ് മാസത്തിൽ പഹൽഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ ക്രൂരമായ കൊലപാതകത്തെത്തുടർന്ന് നമ്മുടെ യഥാർഥ വീരന്മാരായ സൈനികർക്ക് അതിർത്തികളിൽ ധീരതയോടും സാഹസികതയോടും ദൃഢനിശ്ചയത്തോടും പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നമ്മുടെ നിസ്വാർഥരായ ധീരജവാന്മാർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട് - അദ്ദേഹം എക്സിൽ കുറിച്ചു.
അഭിമാനിയായ ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും പാർലമെന്‍റ് അംഗം എന്ന നിലയിലും, ഭീകരതയെ തുടച്ചുനീക്കുന്നതിനും നമ്മുടെ അതിർത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ രാജ്യത്തെ വീരന്മാരുടെ പരിശ്രമങ്ങൾക്ക് പിന്തുണയായി, സംഗീത പരിപാടികളിൽ നിന്നുള്ള പ്രതിഫലവും ഒരു മാസത്തെ ശമ്പളവും ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിരിക്കുന്നു എന്നും ഇളയരാജ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

