Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മരിച്ചാൽ ഉത്തരവാദി ആരെന്ന് നിങ്ങൾക്കറിയാം’; അറസ്റ്റിന് പിന്നാലെ സൽമാൻ ഖാനെതിരെ ഒളിയമ്പുമായി നടൻ കമാൽ ആർ. ഖാൻ

text_fields
bookmark_border
‘മരിച്ചാൽ ഉത്തരവാദി ആരെന്ന് നിങ്ങൾക്കറിയാം’; അറസ്റ്റിന് പിന്നാലെ സൽമാൻ ഖാനെതിരെ ഒളിയമ്പുമായി നടൻ കമാൽ ആർ. ഖാൻ
cancel

മുംബൈ: നടനും സിനിമ നിർമാതാവുമായ കമാൽ ആർ. ഖാൻ എന്ന കെ.ആർ.കെ അറസ്റ്റിൽ. 2016ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദുബൈയിലേക്ക് പോകുമ്പോൾ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായ വിവരം താരം തന്നെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചത്. ‘ടൈഗർ 3’ എന്ന ചിത്രം പരാജയപ്പെട്ടത് ഞാൻ കാരണമാണെന്നാണ് സൽമാൻ ഖാൻ പറയുന്നതെന്നും ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലോ ജയിലിലോ മരിച്ചാൽ അത് കൊലപാതകമാണെന്ന് നിങ്ങൾ എല്ലാവരും അറിയണമെന്നും ആരാണ് ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

‘കഴിഞ്ഞ ഒരു വർഷമായി ഞാൻ മുംബൈയിലാണ്. കോടതിയിൽ എനിക്ക് പോകേണ്ട എല്ലാ തീയതികളിലും എത്തുന്നുണ്ട്. പുതുവർഷത്തിന് മുന്നോടിയായി ദുബൈയിലേക്ക് പോകുമ്പോൾ ഇന്ന് മുംബൈ പൊലീസ് വിമാനത്താവളത്തിൽ വെച്ച് എന്നെ അറസ്റ്റ് ചെയ്തു. 2016ലെ ഒരു കേസിൽ തിരയുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. ടൈഗർ 3 എന്ന ചിത്രം പരാജയപ്പെട്ടത് ഞാൻ കാരണമാണെന്നാണ് സൽമാൻ ഖാൻ പറയുന്നത്. ഞാൻ ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലോ ജയിലിലോ മരിച്ചാൽ അത് കൊലപാതകമാണെന്ന് നിങ്ങൾ എല്ലാവരും അറിയണം. ആരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം!’ എന്നിങ്ങനെയായിരുന്നു കമാൽ ഖാന്റെ കുറിപ്പ്.

സിനിമ താരങ്ങൾക്കെതിരായ അധിക്ഷേപ പരാമർശങ്ങളിലൂടെ എന്നും വിവാദ നായകനായ കമാൽ ആർ. ഖാൻ 2022ൽ രണ്ടുതവണ അറസ്റ്റിലായിരുന്നു. നടന്മാരായ ഇർഫാനും റിഷി കപൂറിനും എതിരായ ട്വീറ്റിനെ തുടർന്നായിരുന്നു ആദ്യ അറസ്റ്റ്. ഫിറ്റ്നസ് ട്രെയിനർക്കെതിരായ ലൈംഗിക പീഡന ആരോപണത്തെ തുടർന്നായിരുന്നു രണ്ടാമത്തെ അറസ്റ്റ്. വിവിധ ഹിന്ദി, ബോജ്പുരി സിനിമകളിൽ വേഷമിട്ട കമാൽ ആർ. ഖാൻ ബിഗ് ബോസ് മൂന്നാം സീസണിലും പ​ങ്കെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘If I die, You know who is responsible’; After the arrest, actor Kamaal R Khan against Salman Khan
Next Story