Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightരാജ്യം അതീവ അപകടത്തിൽ;...

രാജ്യം അതീവ അപകടത്തിൽ; പിറകോട്ടു സഞ്ചരിക്കാൻ ഒരവസരം കിട്ടിയാൽ 2014ലേക്കു പോയി പ്രധാനമന്ത്രിയെ മാറ്റും -നടൻ കിഷോർ

text_fields
bookmark_border
രാജ്യം അതീവ അപകടത്തിൽ; പിറകോട്ടു സഞ്ചരിക്കാൻ ഒരവസരം കിട്ടിയാൽ 2014ലേക്കു പോയി പ്രധാനമന്ത്രിയെ മാറ്റും -നടൻ കിഷോർ
cancel
Listen to this Article

ടൈം ട്രാവൽ നടത്താൻ ഒരു അവസരം ലഭിച്ചാൽ, 2014 ലേക്ക് തിരിച്ചുപോയി ഇന്ത്യയുടെ പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടൻ കിഷോർ. രാജ്യം അത്രമാത്രം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന സമൂഹ മാധ്യമത്തിലടക്കം ചർച്ചകൾക്ക് വഴിയൊരുക്കി.

കന്നട, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് കിഷോര്‍. അടുത്തിടെ തന്റെ പുതിയ സിനിമയായ ‘മെല്ലിസൈ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ‘ഇന്ത്യാഗ്ലിറ്റ്‌സ്’ എന്ന ഓൺലൈൻ മാധ്യമത്തിനു നൽകിയ നല്‍കിയ അഭിമുഖമാണ് ഈ പ്രതികരണങ്ങളാൽ വൈറലായത്.

ജീവിതത്തില്‍ പിന്നോട്ട് പോകാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് കാര്യമാകും ആദ്യം മാറ്റുക എന്നായിരുന്നു ചോദ്യം. ഞാൻ പറയാന്‍ പോകുന്ന കാര്യം ചാനലുകാര്‍ കട്ട് ചെയ്യാതെ പബ്ലിഷ് ചെയ്യുമോ എന്ന് അറിയില്ല, എന്നാലും പറയുകയാണ് എന്നു പറഞ്ഞാണ് കിഷോര്‍ മറുപടി പറഞ്ഞു തുടങ്ങിയത്.

‘ലൈഫില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. അങ്ങനെ ചെയ്താൻ ഇന്ത്യ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ മാറും. ഇന്ന് നമ്മള്‍ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത് ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കില്‍ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഇപ്പോള്‍ ചെയ്ത ‘മെല്ലിസൈ’ എന്ന ഈ സിനിമ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ് എന്നും കിഷോർ പ്രതികരിച്ചു.

അവിടെയാണ് ഒരു മനുഷ്യല്‍ വെറുപ്പിനെ മൂലധനമാക്കിക്കൊണ്ട് അധികാരത്തില്‍ വന്നിരിക്കുന്നത്. അത് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വര്‍ഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നേ പറയാനുള്ളൂവെന്നും കിഷോര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModihindutwaHate CampaignActor Kishore
News Summary - If given a chance to travel back, I would go back to 2014 and change the Prime Minister Actor Kishore
Next Story