ഇന്ത്യൻ ഐഡൽ മാനസിഘോഷ്
text_fieldsഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റിഷോ ഇന്ത്യൻ ഐഡൽ സീസൺ 15ൽ വിജയിയായി മാനസി ഘോഷ്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന റിയാലിറ്റി ഷോ എന്ന പേരുനേടിയ ഇന്ത്യൻ ഐഡൽ സോഷ്യൽ മീഡിയ പ്ലാറ്റ്േഫാമുകളിലും വൈറലാണ്. കാറും 25 ലക്ഷം രൂപയുമാണ് മാനസിക്ക് ലഭിച്ചത്. ഫൈനലിൽ മൂന്നുപേരാണ് ഏറ്റുമുട്ടിയത്. മാനസി ഘോഷ്, ശുഭജിത് ചക്രവർത്തി, സ്നേഹ ശങ്കർ എന്നിവർ.
മൂവരും അവിശ്വസനീയമായ സ്വര വൈദഗ്ധ്യവും പെർഫോമൻസും കാഴ്ചവെച്ചു. ഒടുവിൽ പ്രേക്ഷകരുടെ ഏറ്റവും കൂടുതൽ പിന്തുണ നേടി മാനസി വിജയിയാവുകയായിരുന്നു. ശ്രേയ ഘോഷാൽ, ബാദ്ഷാ, വിശാൽ ദദ്ലാനി എന്നിവരായിരുന്നു ഷോയുടെ വിധികർത്താക്കൾ. ആദിത്യ നാരായണനാണ് ഇന്ത്യൻ ഐഡലിന്റെ അവതാരകൻ. മലയാളികളടക്കം നിരവധി പേർ ഇതിനകം ഇന്ത്യൻ ഐഡൽ ഷോയിലൂടെ സംഗീതരംഗത്ത് പ്രശസ്തരായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.