രാംചരണിന്റെ അമ്മയായി വിളിച്ചപ്പോൾ ഞെട്ടിപ്പോയി; നോ പറഞ്ഞതിന് ചില കാരണങ്ങളുണ്ട് -സ്വാസിക
text_fieldsസ്വാസിക
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി പടങ്ങളുള്ള സ്വാസികക്ക് രാം ചരണിന്റെ അമ്മവേഷം ചെയ്യാന്‍ അവസരം ലഭിച്ചതാണ് ഇപ്പോൾ സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന ചിത്രത്തിലാണ് രാം ചരണിന്റെ അമ്മവേഷം ചെയ്യാന്‍ തനിക്ക് ക്ഷണം ലഭിച്ചത് എന്ന് താരം വ്യക്തമാക്കി. എന്നാല്‍ അത് വേണ്ടെന്ന് വെച്ചുവെന്നും സ്വാസിക പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വേഷങ്ങള്‍ ബോധപൂര്‍വം വേണ്ടെന്നുവെച്ചിട്ടില്ലെന്നും ചിത്രങ്ങള്‍ തന്നിലേക്ക് സ്വാഭാവികമായി വരികയായിരുന്നുവെന്നും സ്വാസിക പറഞ്ഞു.
രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട സമയം ആയിട്ടില്ലെന്നും, താനും രാം ചരണും തമ്മിൽ ചെറിയ പ്രായവ്യത്യാസമേ ഉള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സ്വാസിക ആ ഓഫർ നിരസിച്ചത്. രാം ചരണിന് 40 വയസ്സും സ്വാസികക്ക് 33 വയസ്സുമാണുള്ളത്. ഈ കാരണം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പലരും സ്വാസികയുടെ തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ വന്നപ്പോഴാണ് ചൂസി ആയത്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോൾ ഞാന്‍ ഞെട്ടിപ്പോയി. തെലുങ്കില്‍, വലിയ ചിത്രമായിരുന്നു. പെഡ്ഡി എന്നാണ് ചിത്രത്തിന്റെ പേര്. വലിയ ബജറ്റിലുള്ള ചിത്രമാണ്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോള്‍ ഞാന്‍ പറ്റില്ല എന്ന് പറഞ്ഞു. സ്വാസിക കൂട്ടിച്ചേര്‍ത്തു.
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കാര്യമായി സെലക്ടീവ് അല്ല. എങ്ങനെയോ ആണ് ലബ്ബര്‍പന്തിലേക്ക് എത്തുന്നത്. മാമന്‍ വരുന്നതും ഞാനായിട്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തതത് അല്ല. ലബ്ബര്‍പന്തിന്റെ സംവിധായകനും മാമന്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം സിനിമ കണ്ട് എന്നെ വിളിച്ചു, കഥകേട്ടപ്പോള്‍ ചെയ്യാം എന്ന് കരുതി. കറുപ്പും ലബ്ബര്‍പന്ത് കണ്ട് വിളിച്ചതാണ്. എനിക്ക് ഇഷ്ടപ്പെട്ട കുറച്ചുകുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ആ സിനിമകള്‍ ചെയ്തത് സ്വാസിക പറഞ്ഞു.
ചിത്രത്തിൽ രാം ചരണിനൊപ്പം നായികയായി ജാൻവി കപൂർ അഭിനയിക്കുന്നു. കന്നഡ സൂപ്പർതാരം ശിവരാജ്കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗ്രാമീണ സ്പോർട്സ് ഡ്രാമയാണ് 'പെഡ്ഡി'. ഇതിന് സംഗീതം ഒരുക്കുന്നത് എ.ആർ. റഹ്മാനാണ്. 2026 മാർച്ച് 27ന് രാം ചരണിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

