Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു തവണ വിവാഹവേദിവരെയെത്തി, സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമാണ് ഞാൻ മുൻഗണന നൽകുന്നത്'; ശ്രുതി ഹാസൻ

text_fields
bookmark_border
ഒരു തവണ വിവാഹവേദിവരെയെത്തി, സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമാണ് ഞാൻ മുൻഗണന നൽകുന്നത്; ശ്രുതി ഹാസൻ
cancel

നാല്പതുകളിലേക്ക് കടക്കുമ്പോഴും വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളിൽ മാറ്റമില്ലാതെ തുടരുകയാണ് പ്രശസ്ത നടിയും കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസൻ. സ്വന്തം വ്യക്തിത്വത്തെ ഒരു കടലാസ് കഷണവുമായി ബന്ധിപ്പിക്കാൻ തനിക്ക് ഭയമാണെന്നും എപ്പോഴും സ്വതന്ത്രമായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പലതപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിനായി വലിയ തുകകൾ ധൂർത്തടിക്കുന്നതിനോടുള്ള താൽപ്പര്യക്കുറവും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടി തുറന്നുപറഞ്ഞു. സ്വാഭാവിക ഗർഭധാരണം വഴിയോ അല്ലെങ്കിൽ ദത്തെടുക്കൽ വഴിയോ ഭാവിയിൽ അമ്മയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു.

ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വിവാഹത്തോടുള്ള തന്റെ താൽപര്യമില്ലായ്മയെക്കുറിച്ച് താരം മനസ്സ് തുറന്നത്. വിവാഹമെന്ന ആശയത്തോട് തനിക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ സമൂഹം നിർബന്ധിക്കുന്നതുപോലെ ആ വഴിക്ക് പോകാൻ താൽപ്പര്യമില്ലെന്നും അവർ വ്യക്തമാക്കി. 'രണ്ടുപേർ ഒന്നിച്ചുള്ള ഒരു ജീവിതം ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ യാതൊരുവിധ മുൻധാരണകളുടെയും കൂട്ടത്തിനകത്ത് ഒതുങ്ങിനിൽക്കുന്ന രീതിയിലല്ല ഞാൻ ഇതുവരെ ജീവിച്ചിട്ടുള്ളത്,' ശ്രുതി വിശദീകരിച്ചു. തന്റെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ വിവാഹത്തോളം എത്തിയ ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമാണ് താൻ എപ്പോഴും മുൻഗണന നൽകുന്നതെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.

സ്ത്രീകൾ വിവാഹം കഴിക്കണമെന്നും അമ്മയാകണമെന്നുമൊക്കെയുള്ള പരമ്പരാഗത സാമൂഹിക നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ശ്രുതി ഹാസൻ നടത്തുന്ന ഇത്തരം തുറന്ന പ്രസ്താവനകൾ അവരുടെ ആരാധകർക്കിടയിലും സമൂഹത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സിനിമയിലെ ഗ്ലാമർ വേഷങ്ങൾക്കപ്പുറം സ്വന്തം വ്യക്തിത്വത്തിൽ ഉറച്ചുനിൽക്കുന്ന താരത്തിന്റെ ഈ നിലപാട് നിരവധി ആളുകളുടെ പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I prioritize freedom and happiness Shruti Haasan
Next Story