'ഈ വാപ്പിച്ചിയെ കൊണ്ട് ഞാൻ തോറ്റു'- മമ്മൂട്ടിക്ക് സ്നേഹാശംസയുമായി ദുൽഖർ
text_fieldsകൊച്ചി: 70ാം ജന്മദിനത്തിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിക്ക് ആശംസ നേർന്ന് മകൻ ദുൽഖർ സൽമാൻ. എന്നെന്നും പ്രായം പിന്തിരിഞ്ഞു നടക്കട്ടെ എന്നാണ് ഫേസ്ബുക്കിൽ മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രവും ഹൃദയഹാരിയായ കുറിപ്പും പങ്കുവെച്ച് ദുൽഖർ ആശംസ നേരുന്നത്. 'എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുക? അനന്തതയോളം നിങ്ങളെ സ്നേഹിക്കുന്നു വാപ്പച്ചീ'- ദുൽഖർ കുറിച്ചു.
ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
'ഞാൻ തോറ്റു. എങ്ങനെയാണ് നോക്കുമ്പോഴെല്ലാം ഒരേ ഫ്രെയിമിൽ ഒരു മാറ്റവുമില്ലാതെ ഒരാൾക്ക് തുടരാൻ കഴിയുക? ദൈവം അനുഗ്രഹിക്കട്ടെ. എപ്പോഴും നന്ദിയുള്ളവനും എപ്പോഴും അനുഗ്രഹീതനുമായിരിക്കും. അനന്തതയോളം നിങ്ങളെ സ്നേഹിക്കുന്നു വാപ്പീ. നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞ ഞങ്ങൾ ഏറ്റവും ഭാഗ്യം ചെയ്തവരാണ്. ചുറ്റുമുള്ള ലോകം വാപ്പിച്ചിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓർമ വരും. പിറന്നാളുകളിലേറ്റവും സന്തോഷകരമാകട്ടെ ഇത്. എന്നെന്നും പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ'.–ദുൽഖർ പറയുന്നു.

