കഠിനമാണ്, പക്ഷേ അസാധ്യമല്ല; ചില ദിവസങ്ങളിൽ 12 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട്, പക്ഷേ മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം -ജനീലിയ ഡിസൂസ
text_fieldsസന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബോളിവുഡിലെയടക്കം വിവിധ സിനിമാ താരങ്ങളും ദീപികയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ജോലി സമയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജെനീലിയ ഡിസൂസ പറയുകയാണ്. സിതാരേ സമീൻ പറിന്‍റെ പ്രമോഷന്‍റെ ഭാഗമായ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
'10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ ഷിഫ്റ്റ് നീട്ടാന്‍ സംവിധായകൻ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും' ജെനീലിയ പറഞ്ഞു.
നിലവിൽ ആമിർ ഖാൻ നായകനാകുന്ന സിതാരെ സമീൻ പറിന്റെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ് ജെനീലിയ. താരെ സമീൻ പറിന്റെ തുടർച്ചയായ ഈ ചിത്രം സ്പാനിഷ് സ്പോർട്സ് ഡ്രാമയായ ചാമ്പ്യൻസിന്റെ റീമേക്കാണ്. ആർ. എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിനിമ ജൂൺ 20 ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

