Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഹാഷിറുമായും...

'ഹാഷിറുമായും സന്ദീപുമായും എനിക്ക് മത്സരമില്ല'; പ്രചാരണങ്ങൾ വെറും ഗോസിപ്പെന്ന് നെസ്ലൻ

text_fields
bookmark_border
ഹാഷിറുമായും സന്ദീപുമായും എനിക്ക് മത്സരമില്ല; പ്രചാരണങ്ങൾ വെറും ഗോസിപ്പെന്ന് നെസ്ലൻ
cancel

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നെസ്ലൻ, യുവ താരങ്ങളായ ഹാഷിറും സന്ദീപ് പ്രദീപുമായുള്ള മത്സരത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്ക് വിരാമമിടുന്നു. സിനിമയുടെ റിലീസിന് ശേഷം ഹാഷിറിന് വലിയൊരു ആരാധകവൃന്ദം ലഭിച്ചതോടെ, ഇവരിൽ ആരാണ് പുതിയ തലമുറയിലെ മുൻനിരക്കാരൻ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തങ്ങൾ തമ്മിൽ യാതൊരുവിധത്തിലുള്ള ശത്രുതയോ മത്സരമോ ഇല്ലെന്ന് പറയുകയാണ് നെസ്ലൻ.

ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നെസ്ലൻ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ മൂന്നുപേരും തമ്മിൽ വളരെ നല്ല സൗഹൃദമാണുള്ളതെന്ന് നെസ്ലൻ പറഞ്ഞു. "ഞങ്ങൾ എല്ലാവരും ഒന്നിക്കുന്ന ഒരു സിനിമ ഭാവിയിൽ സംഭവിക്കാം. ഞങ്ങളെല്ലാം നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങൾ വെറും കെട്ടുകഥകളാണ്. എന്നാൽ, ചുരുക്കം ചില ആളുകൾ മാത്രമാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്," നെസ്ലൻ കൂട്ടിച്ചേർത്തു.

ഹാഷിറിനെ താൻ സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ അറിയാമെന്നും അദ്ദേഹത്തിന്റെ റീലുകൾ സ്ഥിരമായി കാണാറുണ്ടെന്നും നസ്‌ലെൻ തുറന്നുപറഞ്ഞു. ‘വാഴ’ കണ്ടതിന് ശേഷം താൻ അവരെ എല്ലാവരെയും വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു എന്നും അദ്ദേഹം ഓർത്തു. ഇത്തരം താരതമ്യങ്ങൾ ഒരു സൈക്കിൾ പോലെയാണെന്നും, സന്ദീപ് പ്രദീപിന്റെ ചിത്രങ്ങൾ ഹിറ്റായപ്പോൾ അന്ന് ആളുകൾ സന്ദീപ് തന്നെക്കാൾ മുന്നിലാണെന്ന് പറഞ്ഞിരുന്നുവെന്നും നെസ്ലൻ തമാശരൂപേണ ഓർമ്മിപ്പിച്ചു. ഇപ്പോൾ അത് ഹാഷിറിലേക്ക് എത്തിയിരിക്കുന്നു. "നിങ്ങൾ തീർന്നു, ഇനി വിശ്രമിച്ചോളൂ" എന്നൊക്കെ പറയുന്നവരോട്, താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് നെസ്ലൻ ചിരിച്ചുകൊണ്ട് ചോദിക്കുന്നു. "നാളെ ഈ മാല ഞാൻ സന്ദീപിനോ ഹാഷിറിനോ കൈമാറും," എന്ന് പറഞ്ഞ് അദ്ദേഹം ആ ചർച്ചകളെ തമാശയായി തള്ളിക്കളഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsCelebritiesNaslen K GafoorHashirNaslen
News Summary - 'I have no competition with Hashir and Sandeep'; Naslen says the campaigns are just gossip
Next Story