വിജയ് അല്ല ഞാൻ, കൊറിയോഗ്രാഫറോട് ഷാറൂഖ് ഖാൻ പറഞ്ഞത്...
text_fieldsനടൻ വിജയ് യെ പോലെ തനിക്ക് നൃത്തം ചെയ്യാൻ കഴിയില്ലെന്ന് ഷാറൂഖ് ഖാൻ. ജവാൻ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. കഠിനമായ സ്റ്റെപ്പുകൾ തനിക്ക് വഴങ്ങില്ലെന്നും ഇത് താൻ കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോട് പറഞ്ഞിരുന്നതായും ഷാറൂഖ് വ്യക്തമാക്കി.
ജവാനിലെ ഗാനങ്ങളുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ കഠിനമായ നൃത്ത ചുവടുകൾ തനിക്ക് പറ്റില്ലെന്ന് ഞാൻ കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോട് പറഞ്ഞിരുന്നു. അറ്റ്ലിയുടെ അവസാന മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ച വിജയ് യെപ്പോലെ നൃത്തം ചെയ്യാൻ തനിക്ക് കഴിയില്ല. അതിനാൽ കഠിനമായ ചുവടുകൾ നൽകരുതെന്ന്. എന്നാൽ എന്റെ കഴിവിന്റെ പരമാവധി ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്- ഷാറൂഖ് ഖാൻ പറഞ്ഞു
ഷാറൂഖ് ഖാന്റെ ആദ്യത്തെ പാൻ ഇന്ത്യൻ ചിത്രമാണ് ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ദീപിക പദുകോണും അതിഥി വേഷത്തിലുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ‘ജവാനി’ലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം യൂട്യൂബിൽ വൈറലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

