തെൻറ പേരിൽ മട്ടൻ ഷോപ്പ് തുറന്ന വാർത്തയോട് സസ്യാഹാരിയായ സോനു സൂദിെൻറ പ്രതികരണം
text_fieldsഹൈദരാബാദ്: കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ത്യയിൽ ഉടനീളം സ്വന്തമായൊരു ഫാൻബേസ് ഉണ്ടാക്കിയ താരമാണ് സോനൂ സൂദ്. സിനിമയിലെ വില്ലൻ ജീവിതത്തിലെ നായകനാണെന്ന് ജനങ്ങൾ വാഴ്ത്തി. താരത്തിെൻറ പേരിൽ ഒരിടത്ത് അമ്പലം വരെ പണിതു. ഇപ്പോൾ തരത്തിെൻറ പേരിൽ നിരവധി കടകളും തുറക്കുകയാണ് ആരാധകർ.
തെലങ്കാനയിലെ കരീം നഗറിൽ തെൻറ പേരിൽ മട്ടൻ ഷോപ്പ് തുറന്ന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് സസ്യാഹാരിയായ താരമിപ്പോൾ. വാർത്ത മാധ്യമങ്ങൾ വഴിയാണ് സോനു അറിഞ്ഞത്.
'ഞാനൊാരു സസ്യാഹാരിയാണ്... എെൻറ പേരിൽ മട്ടൻ ഷോപ്പോ? ?വെജിറ്റേറിയനായ എന്തെങ്കിലും തുടങ്ങാൻ ഞാൻ അദ്ദേഹത്തെ സഹായിക്കട്ടേ'- സോനൂ സൂദ് ട്വിറ്ററിൽ കുറിച്ചു.
കോവിഡ് രണ്ടാം തരംഗത്തിനിടെയിലും സേവന രംഗത്ത് സജീവമായിരുന്നു സോനു. കോവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസണ്‍ട്രേറ്ററുകളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാൻ നടൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ജൂണിൽ ആന്ധ്രപ്രദേശിൽ ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കുമെന്ന് സോനു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

