രശ്മിക മന്ദാനയുടെ പ്രതിഫലത്തിൽ ഇടിവ്; പുഷ്പ 2ന് ശേഷമുള്ള മൂന്ന് ചിത്രങ്ങളിൽ പ്രതിഫലം കുറഞ്ഞു
text_fieldsരാജ്യത്തെ ജനപ്രിയ വനിത താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദാന. തുടർച്ചയായ നിരവധി പ്രോജക്ടുകളും ഒന്നിലധികം ഭാഷകളിലെ സിനിമകളിൽ സാന്നിധ്യവും ഉള്ളതിനാൽ, അവർ ഒരു പാൻ-ഇന്ത്യൻ ഐക്കണായി മാറുന്ന പാതയിലാണ്. പുഷ്പ 2ന്‍റെ വൻ വിജയത്തിന് ശേഷം രശ്മിക തന്‍റെ കരിയറിലെ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്.
എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ് സമീപകാലത്ത് പുറത്തുവന്ന താരത്തിന്‍റെ പ്രതിഫല കണക്കുകൾ. 2024 ഡിസംബറിൽ തിയറ്ററുകളിൽ എത്തിയ പുഷ്പ 2ലെ വേഷത്തിന് നടി 10 കോടി നേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീടുള്ള ചിത്രങ്ങളിൽ രശ്മികയുടെ പ്രതിഫലം ഇതിലും ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, പുഷ്പ 2ന് ശേഷമുള്ള രശ്മികയുടെ മൂന്ന് ചിത്രങ്ങളിലെയും പ്രതിഫലത്തിൽ ഗണ്യമായ കുറവ് ഉണ്ടായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ഛാവക്ക് നാല് കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. തുടർന്ന് സിക്കന്ദറിൽ അത് അഞ്ച് കോടിയായി. ജൂൺ 20ന് തിയറ്ററുകളിൽ എത്തിയ കുബേരയിലെ പ്രതിഫലം നാല് കോടിയാണെന്നാണ് റിപ്പോർട്ട്.
പുഷ്പ 2ലെ പ്രതിഫലത്തിൽ നിന്ന് ഏകദേശം 60% കുറവാണത്. അപ്രതീക്ഷിതമായ ഈ ഇടിവ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടു. ജനപ്രീതിയും മികച്ച പ്രകടനവും ഉണ്ടായിരുന്നിട്ടും പ്രതിഫലത്തിൽ പെട്ടെന്ന് ഇത്ര വലിയ മാറ്റമുണ്ടായത് എന്തുകൊണ്ടാണെന്ന ആശ്ചര്യത്തിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

