മുൻ ഭാര്യയുടെ വ്യാപാര സംരംഭത്തിന് ആശംസകളുമായി ഉദ്ഘാടന ചടങ്ങിനെത്തി ഹൃത്വിക് റോഷൻ
text_fields10 വർഷം മുമ്പാണ് നടൻ ഹൃത്വിക് റോഷനും അദ്ദേഹത്തിന്‍റെ മുൻ ഭാര്യയും ഇന്‍റീരിയർ ഡിസൈനറുമായ സുസൈൻ ഖാനും വേർപിരിഞ്ഞിയുന്നത്. ഇരുവരും ചില പ്രത്യേക പരിപാടികളിലും ആഘോഷങ്ങളിലും പരസ്പരം കണ്ടുമുട്ടാറുണ്ട്. അടുത്തിടെ, ഹൈദരാബാദിൽ സുസൈൻ തന്‍റെ ഇന്‍റീരിയർ ഡിസൈൻ സംരംഭമായ 'ദി ചാർക്കോൾ പ്രോജക്റ്റ്' വിപുലീകരിച്ചതിന്‍റെ ഉദ്ഘാടന പരിപാടിയിൽ ഹൃത്വിക്കും പങ്കെടുത്തിരുന്നു.
ആഘോഷ പരിപാടിയിൽ നിന്നുള്ള ചില ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ചിത്രത്തിൽ, ഹൃത്വിക് റോഷൻ സുസൈൻ ഖാനും അവരുടെ സുഹൃത്ത് അർസ്‌ലാൻ ഗോണിക്കുമൊപ്പം നിൽക്കുന്നത് കാണാം. മകൻ ഹൃദാനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
നേരത്തെ, അർസ്‌ലാൻ ഗോണി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സുസെനെ അഭിനന്ദിച്ചുകൊണ്ടു ഒരു റീൽ പങ്കുവെച്ചിരുന്നു. സുസൈന്‍റെ നേട്ടത്തിൽ അഭിമാനം തോന്നുന്നുവെന്നും കഴിഞ്ഞ രണ്ട് വർഷത്തെ കഠിനാധ്വാനം കണ്ടതാണെന്നും അർസ്ലാൻ പറഞ്ഞു.
അതേസമയം, ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമായ 'സിന്ദഗി നാ മിലേഗി ദൊബാര'യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

