Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിങ്ങളെ ഒരുപാട് മിസ് ചെയ്യും, ഇനിയും ഒരുപാട് സിനിമകൾ ചെയ്യാനുണ്ടായിരുന്നു'; സഞ്ജയ് ഗുപ്തയെ ഓർത്ത് ഋതിക് റോഷൻ

text_fields
bookmark_border
നിങ്ങളെ ഒരുപാട് മിസ് ചെയ്യും, ഇനിയും ഒരുപാട് സിനിമകൾ ചെയ്യാനുണ്ടായിരുന്നു; സഞ്ജയ് ഗുപ്തയെ ഓർത്ത് ഋതിക് റോഷൻ
cancel

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്തയുടെ വിയോഗത്തിൽവികാരനിർഭരമായ കുറിപ്പുമായി നടൻ ഋതിക് റോഷൻ. ‘സഞ്ജയ്, നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും, നിനക്കൊപ്പം ഒരു സിനിമ മാത്രം മതിയായിരുന്നില്ലെന്നും താരം കുറിച്ചു. ഇരുവരും ഒന്നിച്ച 2017ലെ 'കാബിൽ' എന്ന ചിത്രത്തിന്റെ അനുഭവങ്ങളും താരം പങ്കുവെച്ചു.

സഞ്ജയ് ഗുപ്തയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് ഋതിക് ആദരാഞ്ജലി അർപ്പിച്ചത്. അദ്ദേഹത്തിന്റെ ചിരിയും സിനിമയോടുള്ള ആവേശവും എന്നും ഓർമയിലുണ്ടാകുമെന്ന് താരം കുറിച്ചു. ഒരുമിച്ച് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നുവെന്നും ഇത്ര വേഗം വേർപിരിയേണ്ടിവരുമെന്ന് കരുതിയില്ലെന്നും ഹൃത്വിക് പറഞ്ഞു.

'കാബിൽ' എന്ന സിനിമയിലൂടെ തനിക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സിനിമാനുഭവം നൽകിയതിന് സഞ്ജയ് ഗുപ്തയോട് നന്ദിയുണ്ടെന്നും താരം കുറിച്ചു. ആ സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനയുടെ ആഴം പൂർണമായി ആർക്കും അറിയാനാകില്ലെന്നും സുഹൃത്തിനെ കൂടുതൽ ചേർത്തുപിടിച്ച് നന്ദി പറയാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ഋതിക് കുറിപ്പിൽ വ്യക്തമാക്കി.

59കാരനായ സഞ്ജയ് ഗുപ്ത വെള്ളിയാഴ്ച രാത്രിയാണ് മുംബൈയിലെ വെർസോവയിലുള്ള വസതിയിൽ വീണ് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മരിച്ചത്. ശനിയാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പുലർച്ചെ രണ്ടോടെ സ്വീകരണമുറിയിൽനിന്ന് അടുക്കളയിലേക്ക് പോയ ഗുപ്തയുടെ ബാലൻസ് തെറ്റി ഭിത്തിയിൽ ഇടിച്ച് വീഴുന്നത് കണ്ടതായാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നതിന് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hrithik Roshan Remembers Sanjay Gupta
Next Story