Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹൃത്വിക് റോഷന് ...

ഹൃത്വിക് റോഷന് മുന്നിൽ ഷാറൂഖും സൽമാൻ ഖാനും അന്ന് ഒന്നുമല്ല! നടന് ആദ്യമായി ലഭിച്ച പ്രതിഫലം ഖാൻമാരെക്കാൾ കൂടുതൽ

text_fields
bookmark_border
Hrithik Roshan Beats Salman Khan & Shah Rukh Khan
cancel

രാജ് ചോപ്രയുടെ കഹോന പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് റോഷൻ ബോളിവുഡിൽ നായകനായി അരേങ്ങറ്റം കുറിച്ചതെങ്കിലും ആദ്യമായി കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് 1980 ൽ പുറത്തിറങ്ങിയ ആശ എന്ന ചിത്രത്തിലൂടെയാണ്. നടന്റെ മുത്തശ്ശൻ ജെ. ഓം പ്രകാശ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ ഒരു നൃത്ത രംഗത്തിൽ ആയിരുന്നു നടൻ എത്തിയത്. അന്ന് ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കുകയും ചെയ്തു.

100 രൂപയാണ് ആദ്യ ചിത്രത്തിന് ഹൃത്വിക് റോഷന് ലഭിച്ചത്. ഒരു ബോളിവുഡ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഷാറൂഖ് ഖാനും സൽമാനും ലഭിച്ചിരുന്നതിനെക്കാൾ അധികം പണമാണ് ഹൃത്വിക്കിന് നൃത്തത്തിലൂടെ അന്ന് കിട്ടിയത്

75 രൂപയായിരുന്നു സൽമാൻ ഖാന്റെ ആദ്യ പ്രതിഫലം. താജ് ഹോട്ടലിൽ നൃത്തം ചെയ്തതിനാണ് നടന് 75 രൂപ ലഭിച്ചത്. ഒരു തമശക്ക് വേണ്ടിയാണ് അന്ന് ഹോട്ടലിൽ നൃത്തം ചെയ്തതെന്ന് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫല തുക വ്യക്തമാക്കി കൊണ്ട് സൽമാൻ പി.ടി.ഐയോട് പറഞ്ഞു. സൽമാനെ പോലെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ഷാറൂഖ് ഖാൻ. 50 രൂപയാണ് നടന് ആദ്യമായി ലഭിച്ചത്. ഒരു മ്യൂസിക് ഷോക്ക് വേണ്ടി നൃത്തം ചെയ്തതിനാണ് 50 രൂപ കിട്ടിയത്.

മൂവരും തങ്ങളുടെ സിനിമകളുമായി ബോളിവുഡിൽ സജീവമായി തുടരുകയാണ്.യഷ്‌രാജ് ഫിലിമിന്റെ വാർ 2 ആണ് ഹൃത്വിക് റോഷന്റെ ചിത്രം. ദീപിക പദുകോണും ജൂനിയർ എൻ.ടി. ആറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജവൻ, ഡുങ്കിയാണ് ഇനി പുറത്തിറങ്ങാനുള്ള ഷാറൂഖ് ചിത്രങ്ങൾ. ടൈഗർ Vs പത്താനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാന്റെ ചിത്രം. ഷാറഖൂഖ് ഖാനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khansalman khanHrithik Roshan
News Summary - Hrithik Roshan Beats Salman Khan & Shah Rukh Khan’s First Earning, Double Than ‘King Khan And Salman Khan
Next Story