Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൂര്യയുടെ ഓഫിസിന്​​...

സൂര്യയുടെ ഓഫിസിന്​​ വ്യാജ ബോംബ്​ ഭീഷണി

text_fields
bookmark_border
Suriya
cancel

ചെ​ന്നൈ: തമിഴ്​ സിനിമ താരം സൂര്യയുടെ ഓഫിസിന്​ വ്യാജ ബോംബ്​ ഭീഷണി. ആൽവാർ പേട്ടിലെ സൂര്യയുടെ ഓഫിസ്​ കെട്ടിടത്തിൽ ബോംബ്​ വെച്ചെന്ന്​ പൊലീസ്​ സ്​റ്റേഷനിൽ തിങ്കളാഴ്​ച വൈകി​ട്ടോടെ സന്ദേശം ലഭിക്കുകയായിരുന്നു.

ആഴ്​ചകൾക്ക്​ മുമ്പ്​ സൂര്യയുടെ ഓഫിസ്​ കെട്ടിടം അഡയാറിലേക്ക്​ മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടൻ ആൽവാർ പേട്ടിലെ സ്​റ്റേനിൽനിന്ന്​ ​െപാലീസും ബോംബ്​ സ്​ക്വാഡും ഓഫിസിലെത്തി എത്തി പരിശോധന നടത്തി. പിന്നീട്​ ഭീഷണി വ്യാജമാണെന്ന്​ ​പൊലീസ്​ അറിയിക്കുകയായിരുന്നു.

ഫോൺ വിളിച്ചയാളെ കണ്ടെത്താൻ പൊലീസ്​ ശ്രമം തുടങ്ങി. നേരത്തേ രജനീകാന്ത്​, വിജയ്​, അജിത്​ എന്നീ താരങ്ങളുടെ വീടുകളിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിന്​ ലഭിച്ചിരുന്നു. ഇതെല്ലാം വ്യാജവുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatSuriyaSuriya Office
News Summary - Hoax bomb threat to actor Suriya office
Next Story