Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്റെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയണോ'?ചിത്രവുമായി ഹിന ഖാൻ

text_fields
bookmark_border
Hina Khan Shares Photo Of Last Eyelash As She Nears Final Cycle Of Chemotherapy, Pens Emotional Note
cancel

സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടി ഹിന ഖാൻ. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിലവിൽ കീമോ ചികിത്സ നടന്നു വരികയാണ്.

ഇപ്പോഴിതാ ഹിന ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ചർച്ചയാവുകയാണ്. കണ്ണിന്റെ ക്ലോസപ്പ് ചിത്രമാണ് നടി പങ്കുവെച്ചത്. ഒറ്റ കൺപീലി മാത്രമാണുള്ളത്. ഇപ്പോഴത്തെ എന്റെപ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയാമോ എന്നിങ്ങനെയാണ് ഹിനയുടെ കുറിപ്പിന്റെ തുടക്കം.

'എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയണോ? ഒരിക്കല്‍ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും. ജനിതകപരമായി നീളമുള്ളതും മനോഹരവുമായ എന്റെ കണ്‍പീലികള്‍. ഈ ധീരനായ, ഏകനായ യോദ്ധാവ്, പൊരുതി അവസാനമായി എന്നോടൊപ്പം നില്‍ക്കുന്ന എന്റെ ഈ കണ്‍പീലി, എന്റെ കീമോയുടെ അവസാന ചക്രത്തോട് അടുക്കുമ്പോള്‍, ഈ ഒരൊറ്റ കണ്പീലി എന്റെ പ്രചോദനമാണ്.'ഇന്‍ഷാ അല്ലാഹ്'- താരം കുറിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നീണ്ട തലമുടി മുറിക്കുന്ന ഹൃദയഭേദകമായ വിഡിയോയും പങ്കുവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hina Khan Shares Photo Of Last Eyelash As She Nears Final Cycle Of Chemotherapy, Pens Emotional Note
Next Story