Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊഴിഞ്ഞുവീഴുന്നതിന് മുൻപ് മുറിച്ചുമാറ്റുന്നു, ജയമാണ് എന്‍റെ തീരുമാനം; കാൻസർ രോഗനിർണയത്തിന് പിന്നാലെ മുടി മുറിച്ചുമാറ്റി ഹിന ഖാൻ

text_fields
bookmark_border
hina khan
cancel

സ്താനാർബുദത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് പ്രമുഖ ഹിന്ദി ടെലിവിഷൻ താരം ഹിന ഖാൻ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. രോഗ നിർണയത്തെ കുറിച്ചും ആദ്യ കീമോതെറാപ്പിക്കായി ഹോസ്പിറ്റലിലേക്കുള്ള യാത്രയെ കുറിച്ചും ഏറെ ധൈര്യത്തോടെ തന്നെ താരം പറഞ്ഞുവെക്കുന്നുണ്ട്.

മുടി കൊഴിഞ്ഞുതുടങ്ങുന്നതിനു മുമ്പേ മുടി മുറിച്ചുമാറ്റുകയാണ് എന്നായിരുന്നു ഹിന ഖാൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. മുടി വെട്ടിമാറ്റുന്നതും അതിനെ ധൈര്യത്തോടെ ആലിംഗനം ചെയ്യുന്നതിന്റേയും വീഡിയോയും താരം പങ്കുവെക്കുന്നുണ്ട്. വീഡിയോക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും ഹിന പങ്കുവെക്കുന്നുണ്ട്. തന്‍റെ കിരീടമായ മുടിയെ മുറിച്ചുമാറ്റുന്നതിനെ കുറിച്ചും, തന്‍റെ ശരിയായ കിരീടം ധൈര്യവും സ്വത്വത്തോടുള്ള സ്നേഹവുമാണെന്ന തിരിച്ചറിവിനെ കുറിച്ചും താരം കുറിക്കുന്നു.

തന്നെ പോലെ കാൻസറിനെതിരെ പോരാടുന്ന സ്ത്രീകളെയും ഹിന ഖാൻ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

"ഈ സാഹചര്യത്തെ മറികടക്കുക പ്രയാസമാണെന്ന് അറിയാം. നമ്മളിൽ ഭൂരിഭാഗം പേരും എടുത്തുമാറ്റാൻ ആഗ്രഹിക്കാത്ത കിരീടമാണ് മുടി. എന്നാൽ നിങ്ങളുടെ കിരീടത്തെ, മുടിയെ നശിപ്പിക്കാൻ കെൽപ്പുള്ള രോഗത്തിനെതിരെയാണ് പോരാടുന്നതെങ്കിൽ എന്തുചെയ്യും‍? ജയിക്കണമെങ്കിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തേ മതിയാകൂ. ജയമാണ് എന്‍റെ തീരുമാനം.

ഈ പോരാട്ടത്തിൽ വിജയിക്കാൻ കഴിയാവുന്ന എല്ലാ സാധ്യതയും എനിക്ക് നൽകാൻ ഞാൻ തീരുമാനിച്ചു. കൊഴിഞ്ഞുവീഴുന്നതിന് മുമ്പ് എന്‍റെ സുന്ദരമായ മുടിയെ മുറിച്ചുമാറ്റാൻ ഞാൻ തീരുമാനിച്ചു. ഈ മാനസിക സംഘർഷത്തെ ആഴ്ചകളോളം നേരിടാൻ സാധിക്കില്ല. അതുകൊണ്ട് എന്‍റെ കിരീടത്തെ എടുത്തുമാറ്റാൻ ഞാൻ തീരുമാനിച്ചു, എന്നാൽ എന്‍റെ ശരിയായ കിരീടം എന്‍റെ ധൈര്യവും, ശക്തിയും, എനിക്ക് എന്നോട് തന്നെയുള്ള സ്നേഹവുമാണെന്ന് ഞാൻ തിരിച്ചറിയുന്നു," ഹിന ഖാൻ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hina Khan chops hair; says choose to chop it off before it starts falling off
Next Story