കൊച്ചിയിൽ ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
text_fieldsലക്ഷ്മി മേനോൻ
കൊച്ചി: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് എറണാകുളം നോർത്ത് പാലത്തിൽ വെച്ച് ഐ.ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ഓണം അവധിക്ക് ശേഷം നടിയുടെ മുൻകൂർ ജാമ്യപേക്ഷയിൽ വിശദമായ വാദം കേൾക്കും. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
തട്ടിക്കൊണ്ടു പോയ സംഘത്തിലെ മിഥുൻ, അനീഷ്, സോനമോൾ എന്നിവരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സോനമോളുടെ പരാതിയിൽ എതിർസംഘത്തിൽ പെട്ട ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബാറിൽ വച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുംകി, സുന്ദരപാണ്ഡ്യൻ തുടങ്ങി നിരവധി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച താരമാണ് ലക്ഷ്മി മേനോൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

