ജവാനിലെ നായകനും വില്ലനും ഷാറൂഖ് ഖാനോ! ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി പ്രിവ്യു
text_fieldsഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാറൂഖ് ഖാൻ, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോളിവുഡിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെൻസിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാറൂഖ് ഖാനും നയൻതാരയുമാണ് ടീസറിലുള്ളത്. കൂടാതെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എസ്. ആർ.കെ എത്തുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നാണ് ടീസർ. സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ഷാറൂഖ് തന്നെയാണോ ചിത്രത്തിലെ വില്ലനെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ജവാനിൽ ദീപിക പദുകോണും എത്തുന്നുണ്ട്. കാമിയോ റോളിലാണ് ദീപിക എത്തുന്നതെന്നാണ് വിവരം. തെന്നിന്ത്യൻ താരം വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പത്താന്റെ റെക്കോർഡ് ജവാൻ മറികടക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബെന്‍. ഹിന്ദിയെ കൂടാതെ തെലുങ്ക്, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

