Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right70 കോടിയല്ല! അർജുൻ...

70 കോടിയല്ല! അർജുൻ റെഡ്ഡി സംവിധായകന്റെ ചിത്രത്തിനായി രൺബീർ കപൂർ വാങ്ങുന്നത് ചെറിയ പ്രതിഫലം

text_fields
bookmark_border
Here’s why Ranbir Kapoor slashed his insanely high Rs. 70 Cr fees for Animal
cancel

ബോളിവുഡ് താരം രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമൽ. അർജുൻ റെഡ്ഡിക്ക് ശേഷം സന്ദീപ് ഒരുക്കുന്ന ചിത്രത്തിൽ ടോക്സിക് പിതാവിന്റെ കീഴിൽ വളർന്ന നായകനെയാണ് രൺബീർ അവതരിപ്പിക്കുന്നത്. അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ആനിമലിനായി വൻ തയാറെടുപ്പുകളാണ് രൺബീർ നടത്തിയത്. എന്നാൽ ചിത്രത്തിനായി, നടൻ ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയിരിക്കുന്നതത്രേ. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്നത് പ്രകാരം 30നും 35 കോടിക്കും ഇടയിലാണ് നടന്റെ പ്രതിഫലം. കൂടാതെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതവും രൺബീറിന് ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് നടന്റെ ആനിമലിന്റെ പ്രതിഫലം 70 കോടിയാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഡിസംബർ 1 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം രശ്മികയാണ് നായിക. ഏകദേശം 4 കോടിയാണ് നടിയുടെ പ്രതിഫലം. ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും ആനിമൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranbir kapoorAnimals
News Summary - Here’s why Ranbir Kapoor slashed his insanely high Rs. 70 Cr fees for Animal
Next Story