പത്തു വർഷം മുമ്പ് ഷാറൂഖ് ഖാൻ പറഞ്ഞത് ഇപ്പോൾ യാഥാർഥ്യമായി! ഇതായിരുന്നു നടന്റെ സ്വപ്നം
text_fieldsബോളിവുഡിൽ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷാറൂഖ് ഖാൻ. പത്താന് പിന്നാലെ ജവാനും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ജവാൻ ഫൗസ് ഫുള്ളായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഷാറൂഖ് ഖാന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. പത്ത് വർഷത്തിന് മുമ്പ് സി.എൻ.എൻ ഐ.ബി.എന്നിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുക എന്നത് ഷാറൂഖിന്റെ വലിയ സ്വപ്നമായിരുന്നു.
ഒരു സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നതിൽ കാര്യമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു 1000 കോടി എന്ന സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തിയത്. '100 കോടി എന്നത് വളരെ പരിമിതമായ ഒരു നമ്പറാണ്. എന്തുകൊണ്ട് 100 കോടി? നമ്മുടെ ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കണം. ആ ഒരു ചിന്തയോടെ രാവിലെ ഉണരാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പിന്നെ എന്തിനാണ് ഞാൻ 100 കോടിയിൽ ഒതുങ്ങുന്നത്'- ഷാറൂഖ് ഖാൻ ചോദിക്കുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ 1050 കോടിയായിരുന്നു നേടിയത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ഡങ്കിയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.തപ്സി പന്നുവാണ് ചിത്രത്തിലെ നായിക.ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

