Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'അദ്ദേഹം എനിക്ക്...

'അദ്ദേഹം എനിക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ക്രിഞ്ച് റീലുകൾ അയക്കും'; കമൽഹാസനെ കുറിച്ച് ശ്രുതി ഹാസൻ

text_fields
bookmark_border
അദ്ദേഹം എനിക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ക്രിഞ്ച് റീലുകൾ അയക്കും; കമൽഹാസനെ കുറിച്ച് ശ്രുതി ഹാസൻ
cancel

കമൽ ഹാസനും മകൾ ശ്രുതി ഹാസനും തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ തിരക്കിലാണിപ്പോൾ. സിനിമ ജീവിതം മാറ്റി നിർത്തിയാൽ കുടുംബത്തിന്‍റെ കൂടെയുള്ള സമയത്തിന് ഇരുവരും ഏറെ പ്രധാന്യം നൽകാറുണ്ട്. തന്‍റെ അച്ഛൻ കമൽഹാസനുമായുള്ള ബന്ധത്തിന്‍റെ ഊഷ്മളതയെകുറിച്ചും അദ്ദേഹത്തിന്‍റെ രസകരമായ ചില സ്വഭാവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ ശ്രുതി ഹാസൻ. ഇൻസ്റ്റാഗ്രാമിൽ ക്രിഞ്ച് റീലുകൾ അയക്കുന്നതു മുതൽ ചിട്ടയായ ജീവിതത്തിലെ അച്ചടക്കം വരെയുള്ള നടന്റെ കൂടുതൽ വ്യക്തിപരമായ ഒരു വശം വെളിപ്പെടുത്തുന്ന കഥകൾ ശ്രുതി പങ്കുവെച്ചു. കമൽഹാസനിലും രജനീകാന്തിലും ഒരേപോലുള്ള ചില ഗുണങ്ങളുണ്ടെന്നും താരം വെളിപെടുത്തി.

മഷബിൾ ഇന്ത്യയുടെ ദി ബോംബെ ജേർണിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ പിതാവുമായുള്ള ബന്ധം ഏതൊരു അച്ഛനെയും മകളെയും പോലെ സാധാരണമാണെന്ന് നടി പറഞ്ഞു. 'അദ്ദേഹം എനിക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ക്രിഞ്ച് റീലുകൾ അയക്കും. അതിൽ ചിലത് ഭയാനകമാണ്. 'ഈ ആന്റി ശരിക്കും തമാശയല്ല, അപ്പാ' എന്നാണ് അപ്പോൾ ഞാൻ പറയാറ്. കലാപരമായ കാര്യങ്ങളും ഒരു കൊച്ചു പെൺകുട്ടി പാട്ടുപാടുനതുമായ റീലുകൾ അയക്കും. അത് മനോഹരമാണ്. ഗ്രാമങ്ങളിൽ പാചകം ചെയ്യുന്ന ആളുകളുടെയും സംഗീതജ്ഞരുടെയും കലയുടെയും വിഡിയോകൾ അച്ഛന് ഇഷ്ടമാണ്' -ശ്രുതി പറഞ്ഞു.

കമൽ ഹാസനിൽ നിന്നോ രജനികാന്തിൽ നിന്നോ താൻ ഒരിക്കലും കരിയർ ഉപദേശം തേടിയിട്ടില്ലെന്ന് ശ്രുതി വെളിപ്പെടുത്തി. പകരം, അവരെ നിരീക്ഷിച്ചാണ് താൻ പഠിച്ചതെന്ന് ശ്രുതി പറയുന്നു. 'രണ്ടുപേരിലും പൊതുവായി കാണപ്പെടുന്ന ഒരു കാര്യം, അവർ രണ്ടുപേരും വളരെ കഠിനാധ്വാനികളാണ് എന്നതാണ്. ഞാൻ വളരെ കഠിനാധ്വാനം ചെയ്യുന്നു എന്ന് പറയും പോലെ നിസ്സാരമല്ല അത്. എനിക്ക് വളരെ ടെൻഷനുണ്ടാവാറുണ്ട്. അവർ നിശബ്ദരായ കഠിനാധ്വാനികളാണ്. അവർ അതിനായി ജീവൻ നൽകും. എന്നാൽ പിരിമുറുക്കം സൃഷ്ടിക്കുന്നില്ല. അവർ അവരുടെ ജോലിയും കുടുംബവും ഒരുപോലെനോക്കുന്നു. അതിന്‍റെ കൂടെ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നു. ആ ഗുണം വളരെ മനോഹരമായ ഒന്നാണ്'-നടി പറഞ്ഞു.

46 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീൻ പങ്കിടാൻ ഒരുങ്ങുന്ന രജനീകാന്തിന്റെയും കമൽഹാസന്റെയും പുനഃസമാഗമത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രുതി ഹാസൻ അടുത്തതായി ദുൽഖർ സൽമാൻ, സാത്വിക വീരവള്ളി എന്നിവർക്കൊപ്പം 'ആകാശംലോ ഓക താര' എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ലൈറ്റ്ബോക്സ് മീഡിയയുടെ കീഴിൽ സന്ദീപ് ഗുന്നവും രമ്യ ഗുന്നവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രഭാസിനൊപ്പം സലാർ: പാർട്ട് 2 എന്ന ചിത്രത്തിലും ശ്രുതി അഭിനയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthKamal HaasanShruti HaasanEntertainment NewsCelebrities
News Summary - 'He sends cringe reels’: Shruti Haasan reveals Kamal Haasan’s unseen side and his shared trait with Rajinikanth
Next Story