ഇനി കുറച്ച് കോമഡി ആകാം; ഹൊറർ യൂനിവേഴ്സ് ടീമിനൊപ്പം ഷാറൂഖിന്റെ പുതിയ ചിത്രം?
text_fieldsപുതിയ പരീക്ഷണങ്ങളാണ് രണ്ടാം വരവിൽ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് നടൻ ഷാറൂഖ് ഖാൻ വെളിപ്പെടുത്തിയിരുന്നു. കിങ് ആണ് നടന്റെ പുതിയ ചിത്രം. ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണെന്നും ഗെറ്റപ്പിലും മാറ്റമുണ്ടാകുമെന്നും നടൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഷാറൂഖ് ഖാൻ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ബോളിവുഡിലെ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ത്രീ2 ടീമിനൊപ്പം ചർച്ചകൾ നടന്നുവെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പല സംവിധായകന്മാരും നിർമാതാക്കളും കിങ് ഖാനെ സമീപിക്കുന്നുണ്ടെന്നും എന്നാൽ സ്ത്രീ 2 ന്റെ സംവിധായകൻ അമർ കൗശിക്, നിർമാതാവ് ദിനേശ് വിജൻ എന്നിവരുമായി രണ്ടാം ഘട്ട ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
സ്ത്രീ യൂനിവേഴ്സിൽപ്പെട്ട ഹൊറർ ചിത്രമായിരിക്കില്ലെന്നും പകരം കോമിക് ആഡ്വെഞ്ചർ ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് വിവരം. ഇതൊരു പുതിയ യൂനിവേഴ്സിന്റെ തുടക്കമായിരിക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ചുകൊണ്ട് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
കിങ് കൂടാതെ പത്താൻ 2 എന്ന ചിത്രവും ഷാറൂഖ് ഖാന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. വൈആർഎഫ് സ്പൈ യൂണിവേഴ്സ് ചിത്രമായ പത്താൻ 2 വിൽ നിലവിൽ സംവിധായകനെ തീരുമാനിച്ചിട്ടില്ല. പോയവർഷത്തെ ഷാറൂഖിന്റെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പത്താൻ 2. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് അടുത്ത വർഷം പകുതിയോടെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

