Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദാരിദ്ര്യത്തെ വെറുത്തു, എപ്പോഴും ആഗ്രഹിച്ചത്​ ധനികനാവാൻ; കുന്ദ്രയുടെ പഴയ അഭിമുഖം ഇപ്പോൾ വൈറൽ
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ദാരിദ്ര്യത്തെ...

'ദാരിദ്ര്യത്തെ വെറുത്തു, എപ്പോഴും ആഗ്രഹിച്ചത്​ ധനികനാവാൻ'; കുന്ദ്രയുടെ പഴയ അഭിമുഖം ഇപ്പോൾ വൈറൽ

text_fields
bookmark_border

മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവും നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായിയുമായ രാജ് കുന്ദ്രയുടെ പഴയ അഭിമുഖ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്​. ഫിലിംഫെയറിന്​ 2013ൽ നൽകിയ അഭിമുഖത്തിൽ 'ദാ​രിദ്ര്യത്തെ വെറുക്കുന്നതായും എപ്പോഴും ആഗ്രഹിച്ചിരുന്നത്​ പണക്കാരനാകാൻ ആണെന്നും കുന്ദ്ര പറയുന്നുണ്ട്​. ത​െൻറ ദരിദ്രമായ കുടുംബ പശ്ചാത്തലത്തെ കുറിച്ചും എങ്ങനെയാണ്​ സ്വയം അധ്വാനിച്ച്​ പണക്കാരനായതെന്നും കുന്ദ്ര അഭിമാനത്തോടെ വെളിപ്പെടുത്തി​. ഭാര്യയും നടിയുമായ ശിൽപ ഷെട്ടി തന്നിൽ ഏറ്റവും ബഹുമാനിക്കുന്ന കാര്യവും അതാണെന്ന്​ കുന്ദ്ര അഭിമുഖത്തിൽ പറയുന്നു.

'ഞാനൊരു പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽ നിന്ന്​ വന്നയാളാണ്​​. എ​െൻറ പിതാവ്​ 45 വർഷം മുമ്പ് ലണ്ടനിലേക്ക് കുടിയേറി അവിടെയൊരു ബസ് കണ്ടക്ടറായാണ്​ ജോലി ചെയ്തിരുന്നത്​, അതേസമയം അമ്മയ്​ക്ക്​ ഫാക്ടറിയിലായിരുന്നു ജോലി​. പതിനെട്ടാം വയസ്സ്​ മുതൽ ഞാൻ സ്വയം അധ്വാനിച്ചാണ്​ ഇപ്പോഴുള്ള നിലയിലേക്ക്​ എത്തിയത്​. എ​െൻറ അശ്രദ്ധമായ പണം ചിലവഴിക്കലിനെ ശിൽപ ചോദ്യം ചെയ്യു​േമ്പാഴെല്ലാം 'ഞാൻ സമ്പാദിച്ച പണം ആസ്വദിക്കുന്നതിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നാണ്​ മറുപടി പറയാറ്​'. എ​െൻറ ദേഷ്യമാണ്​ എന്നെ മുന്നോട്ട്​ നയിച്ചത്​. ദാരിദ്ര്യത്തെ ഞാൻ വളരെയധികം വെറുത്തു, ധനികനാകാൻ എപ്പോഴും ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ജീവിതത്തിൽ എനിക്ക്​ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു. ശിൽപ അതിൽ എന്നെ ഒരുപാട്​ ബഹുമാനിക്കുന്നുണ്ട്​. അവളും സ്വയം അധ്വാനിച്ച്​ വളർന്നുവന്നതാണ്​. -കുന്ദ്ര അഭിമുഖത്തിൽ പറഞ്ഞു.

ജൂലൈ 19നാണ്​ നീല ചിത്ര നിർമാണ ​-വിതരണ കേസിൽ രാജ്​ കുന്ദ്ര അറസ്റ്റിലാകുന്നത്​. ഇവരുടെ ഓഫിസിലും വീട്ടിലും നടത്തിയ പരിശോധനക്ക്​ ശേഷമായിരുന്നു അറസ്റ്റ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SHILPA SHETTYRaj Kundra
News Summary - hated poverty and wanted to get rich Raj Kundra in 2013 interview
Next Story