Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Has Kangana Ranaut quit veganism As actress drools
cancel

ആഹാ, നല്ല ശുദ്ധ ‘വെജിറ്റേറിയൻ’ കണവയും മീനുമൊക്കെയുണ്ടല്ലോ; കങ്കണയെ ട്രോളി നെറ്റിസൺസ്​

text_fields
bookmark_border
നടി കങ്കണ രണാവതിന്‍റെ പുതിയ അബദ്ധത്തെ ട്രോളി നെറ്റിസൺസ്

മുംബൈ: ബോളിവുഡ് നടി കങ്കണ രണാവതിന്‍റെ പുതിയ അബദ്ധത്തെ ട്രോളി നെറ്റിസൺസ്​. ശുദ്ധ വെജിറ്റേറിയനാണെന്ന് അവകാശപ്പെട്ടിട്ട് ഇൻസ്​റ്റഗ്രാമിൽ മീന്‍ വിഭവങ്ങള്‍ പങ്കുവച്ച നടിയെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. ചൊവ്വാഴ്ചയാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കണവ കറി, ചെമ്മീന്‍ മസാല, വറുത്ത മീന്‍ എന്നിവയുൾപ്പെടെ നിരവധി നോൺ-വെജിറ്റേറിയൻ വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്.

കണവ കറി പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവാണ് ഉണ്ടാക്കിയതെന്നും കങ്കണ കുറിച്ചു. ഇതോടെ താൻ വെജിറ്റേറിയനാണെന്ന് കങ്കണ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ മാംസാഹാരം കഴിച്ച് തുടങ്ങിയോ എന്നും ചോദിച്ച്​ ട്രോളന്മാർ രംഗത്ത്​ എത്തുകയായിരുന്നു. ബീഫ് തൊടില്ലെന്ന് അമ്മ തന്നെക്കൊണ്ട് സത്യം ചെയ്യിച്ചി‌ട്ടുണ്ടെന്നും ഇത് തന്നെ കടുത്ത വെജിറ്റേറിയനാക്കിയെന്നും കങ്കണ പറയുന്ന പഴയ വിഡിയോയും ഇവർ കുത്തിപ്പൊക്കി. വെജിറ്റേറിയനാണെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണോ കുശാലായി കണവ കറി കഴിക്കുന്നതെന്ന് നെറ്റിസൺസ്​ ചോദിക്കുന്നു.

കൃഷ് 3യുടെ സമയത്തെ കങ്കണയുടെ പഴയ അഭിമുഖമാണ്​ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്​. ബീഫ് കഴിക്കില്ലെന്ന് അമ്മ വാക്കു നല്‍കിയെന്നും അന്നു മുതല്‍ താന്‍ സമ്പൂര്‍ണ വെജിറ്റേറിയനായി മാറിയെന്നുമാണ് കങ്കണ അഭിമുഖത്തില്‍ പറയുന്നത്. ഇപ്പോൾ പ്രൊഫഷനു വേണ്ടി നോണ്‍ വെജിറ്റേറിയനായോ എന്നാണ്​ വിമര്‍ശകരുടെ ചോദ്യം. തനിക്ക് ബീഫ് ഇഷ്ടമാണെന്നും പതിവായി ബീഫ് കഴിക്കുന്ന ആളാണെന്നും പറയുന്ന നടിയുടെ വിഡിയോയും വൈറലായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Has Kangana Ranaut quit veganism? As actress drools over spicy squid curry, netizens dig up old comments
Next Story