Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖും വിജയ് യും പ്രതിഫലത്തിൽ അല്ലുവിന് പിന്നിൽ; പുഷ്പ 2 ന് റെക്കോഡ് പ്രതിഫലമെന്ന് റിപ്പോർട്ട്

text_fields
bookmark_border
Has Allu Arjun surpassed Vijay to become the highest-paid Indian actor with Pushpa 2?
cancel

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ. 300 കോടിയാണ് ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2നായി വാങ്ങുന്നതെന്ന് റിപ്പോർട്ട്.ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ദളപതി 69ന് വിജയ് 275 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 250 കോടിയായിരുന്നു ഷാറൂഖ് ഖാന്റെ പ്രതിഫലം.

ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അല്ലു അർജുന്റെ പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം തിയറ്ററുകളിൽ എത്തുമെന്ന് വിവരം.2021 വൻ വിജയമായ പുഷ്പ: ദി റൈസിന്റെ രണ്ടാം ഭാ​ഗമാണിത്.

സുകുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ നിർമണ ചെലവ് 500 കോടി രൂപയാണ്. അല്ലു അർജുനൊപ്പം ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Has Allu Arjun surpassed Vijay to become the highest-paid Indian actor with 'Pushpa 2'?
Next Story