'പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ' മകൾ വിസ്മയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മോഹൻലാൽ
text_fields1. മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിസ്മയയുടെ ചിത്രം, 2. താരത്തിന്‍റെ കുടുംബ ചിത്രം
മോഹൻലാലിന്‍റെ മകളും യുവ നടിയുമായ വിസ്മയ മോഹൻലാലിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തുകയാണ് താരങ്ങൾ. വിസ്മയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വർഷമായതിനാൽ തന്നെ ഈ പിറന്നാൾ അൽപം പ്രിയപ്പെട്ടതാണെന്ന് കുറിച്ചിരിക്കുകയാണ് മോഹൻലാൽ. എല്ലാ വർഷത്തേയുമെന്നപോലെ മകൾ മായക്ക് പിറന്നാൾ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
'പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ
ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്... പുതിയ സ്വപ്നങ്ങൾ വികസിച്ചുകൊണ്ട് നിന്‍റെ സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ വഹിക്കുന്ന അഭിനിവേശത്തിലും ധൈര്യത്തിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു.
ലോകം നിന്നിലെ വെളിച്ചം കാണുന്ന ഒരു വർഷം ഇതാ.
സ്നേഹത്തോടെ
അച്ചാ'
എന്ന് വിസ്മയയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു. അതേസമയം, വിസ്മയ തന്‍റെ ആദ്യ ചിത്രമായ 'തുടക്ക'ത്തിന്‍റെ റിലീസിനായുള്ള തയാറെടുപ്പിലാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം.
മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. ഇതൊരു നിയോഗമായി കാണുന്നു എന്നാണ് ജൂഡ് പറയുന്നത്. നിരാശപ്പെടുത്തില്ലെന്നും ഇതൊരു കുഞ്ഞ് സിനിമയാണെന്നും പ്രേക്ഷകർ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

