Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹാപ്പി ബർത്ത് ഡേ ഋതിക്

ഹാപ്പി ബർത്ത് ഡേ ഋതിക്

text_fields
bookmark_border
ഹാപ്പി ബർത്ത് ഡേ ഋതിക്
cancel
Listen to this Article

‘കഹോ നാ പ്യാർ ഹെ’ യിലൂടെ, ഖാൻമാരിൽ നിന്ന് ബോളിവുഡിന്റെ നായകകിരീടം പിടിച്ചെടുത്ത പയ്യൻ ഋതിക് റോഷന് 52 വയസ്സ്. പിതാവ് രാകേഷ് റോഷൻ നിർമാണവും സംവിധാനവും നിർവഹിച്ച ‘കഹോ നാ പ്യാർ ഹെ’ പുറത്തിറങ്ങിയ 2000 മുതൽ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി ഋതിക് മാറിയിരുന്നു.

പിറന്നാൾ ദിനത്തിൽ കുടുംബവും സുഹൃത്തുക്കളും ഋതിക്കിന് ആശംസകൾ നേർന്നു. സഹോദരന്റെ കുട്ടിക്കാലത്തെയും കൗമാരത്തിലെയും അപൂർവ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ്, സുനൈന റോഷൻ ആശംസകൾ നേർന്നത്. തന്റെ ജീവിതത്തിൽ ഋതിക്കിനുള്ള പ്രാധാന്യം വിവരിക്കുന്ന ചെറു കുറിപ്പും സഹോദരി പങ്കുവെച്ചു.

‘‘ഹാപ്പി ബർത്ത് ഡേ എന്റെ ദുഗ്ഗു... നീയെന്റെ ജീവിതത്തിൽ വന്നതിന് ഞാനെന്നും കടപ്പെട്ടവളാണ്. കൂടുതൽ സ്വപ്നങ്ങൾ കൈയെത്തിപ്പിടിക്കാൻ നിനക്കാകട്ടെ’’ -സുനൈന എഴുതി. ‘ദുഗ്ഗു’വിന് ജന്മദിനാശംസകൾ നേർന്ന് പിതാവ് രാകേഷ് റോഷനും സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. 1908കളിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ ഋതിക്, പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hrithik RoshanBirthdayMalayalam Newslatest news
News Summary - Happy Birthday Hrithik
Next Story