Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'തെലുങ്ക് നടന്റെ...

'തെലുങ്ക് നടന്റെ ശല്യം'! വാർത്തയിൽ പ്രതികരിച്ച് ഹൻസിക

text_fields
bookmark_border
Hansika Motwani Denies Giving Casting Couch Quote
cancel

ന്റെ പേരിൽ പ്രചരിച്ച വ്യാജവാർത്തക്കെതിരെ നടി ഹൻസിക. ഒരു തെലുങ്ക് നടൻ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും രാത്രി ഡേറ്റിങ്ങിന് ക്ഷണിച്ചുവെന്നുമാണ് നടിയ ഉദ്ധരിച്ച് വാർത്ത വന്നത്. എന്നാൽ അങ്ങനെ ഒരു കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഹാൻസിക പറയയുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഇങ്ങനെ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാതിരിക്കു'- ഹൻസിക ട്വീറ്റ് ചെയ്തു.

കരിയറിന്റെ തുടക്കകാലത്ത് തന്നെ ഒരു നടന്‍ എന്നും ശല്യപ്പെടുത്തുമായിരുന്നു എന്ന് നടി പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. താനും സെറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നും രാത്രി ഡേറ്റിങ്ങിന് പോകാന്‍ നിര്‍ബന്ധിക്കുമായിരുന്നു.പക്ഷേ, താന്‍ അതിനോട് ഉചിതമായ രീതിയില്‍ പ്രതികരിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്ത.

കഴിഞ്ഞ വര്‍ഷമായിരുന്നു ഹന്‍സികയുടെയും അടുത്ത സുഹൃത്തും വ്യവസായിയുമായ സുഹൈല്‍ കതൂരിയുടെയും വിവാഹം നടന്നത്. നടിയുടെ വിവാഹ വിഡിയോ ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു താരവിവാഹം.

Show Full Article
TAGS:Hansika Motwani 
News Summary - Hansika Motwani Denies Giving Casting Couch Quote
Next Story