Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷക്കീറയും പിക്വെയും വേർപിരിഞ്ഞു, 12 വർഷത്തിന് ശേഷം

text_fields
bookmark_border
Shakira - Gerard Pique
cancel

പ്രശസ്ത സ്പാനിഷ്-ബാഴ്‌സലോണ ഫുട്ബാൾ താരം ജെറാർഡ് പിക്വെയും കൊളംബിയൻ സൂപ്പർ ഗായിക ഷക്കീറയും വേർപിരിഞ്ഞു. ദാമ്പത്യ ജീവിതത്തിന് വിരാമമായതായി സംയുക്ത പ്രസ്താവനയിൽ ഇരുവരും അറിയിച്ചു. 12 വർഷത്തെ കൂട്ടിനൊടുവിലാണ് 35കാരനായ പിക്വെയും 45കാരിയായ ഷക്കീറയും വേർപിരിയുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

''ഞങ്ങൾ വേർപിരിഞ്ഞതായുള്ള വാർത്ത വിഷമത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. ഈ തീരുമാനം ഞങ്ങളുടെ കുട്ടികളുടെ ഭാവി കണക്കിലെടുത്താണ്. ഞങ്ങൾ മുന്തിയ പരിഗണന നൽകുന്നത് അവർക്കാണ്. ഞങ്ങളെ മനസിലാക്കിയതിന് നന്ദി." ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

2010ൽ ലോകകപ്പും 2012ൽ യൂറോ കപ്പും നേടിയ സ്പെയിൻ ടീമിൽ അംഗമായിരുന്ന പിക്വെ, മൂന്നുതവണ ബാഴ്‌സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്. മൂന്നു തവണ ഗ്രാമി അവാർഡ് നേടിയ ഷക്കീറയുടെ 2010ൽ ഇറങ്ങിയ 'വക്കാ വക്കാ' എന്ന് തുടങ്ങുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫുട്ബാൾ പ്രേമികൾ നെഞ്ചേറ്റിയ ഗാനമായിരുന്നു. ഇതിൽ പിക്വെയും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്താണ് ഇരുവരും അടുപ്പത്തിലായത്. ഷക്കീറയുടെ 'ഹിപ്സ് ഡോണ്ട് ലൈ' ആൽബം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hakira, Pique confirm divorce
Next Story