Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഹദിനെവെച്ചൊരു പൊലീസ് കഥ! എന്നാൽ ആ സിനിമ സംഭവിക്കുമോയെന്ന് അറിയില്ല; ലോകേഷ്

text_fields
bookmark_border
Had planned a film called Mufti keeping Fahadh in mind: Lokesh Kanagaraj
cancel

മിഴിൽ മാത്രമല്ല മലയാളി പ്രേക്ഷകരുടെ ഇടയിലും ലോകേഷ് കനകരാജ് ചിത്രത്തിന് ആരാധകരുണ്ട്. വിജയ് ചിത്രമായ ലിയോ റിലീസിനൊരുങ്ങുമ്പോൾ ഫഹദ് ഫാസിൽ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഫഹദിനെ വെച്ച് ഒരു ചിത്രം എഴുതിയിട്ടുണ്ടെന്നും എന്നാൽ ആ സിനിമ എപ്പോൾ സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സംവിധായകൻ വിജയ് ചിത്രം ലിയോയുടെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'ഫഹദ് ഫാസിലെ മനസിൽ കണ്ട് മഫ്തി എന്നൊരു സിനിമ എഴുതിയിട്ടുണ്ട്. ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അദ്ദേഹത്തിന് ആ യൂണിഫോം ഫിറ്റല്ല. തുടർന്ന് അത് അൾട്ടറേഷനായി കൊടുക്കുന്നു. തുടർന്ന് സംഭവിക്കുന്ന രണ്ട് മണിക്കൂറത്തെ കഥയാണ് ചിത്രം. എന്നാൽ ഈ ചിത്രം സംഭവിക്കുമോ എന്ന് അറിയില്ല. കാരണം കൈതി 2, വിക്രം 2,റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ തുടങ്ങിയ സിനിമയുണ്ട്. ഇതിനിടക്ക് മറ്റൊരു ചിത്രം ചെയ്തു തീർക്കണം. എന്നാൽ യൂണിവേഴ്‌സ് കാരണം അത് സംഭവിക്കുമെന്ന് തോന്നുന്നില്ല'-ലോകേഷ് പറഞ്ഞു.

ഒക്ടോബര്‍ 16നാണ് ലിയോ റിലീസ് ചെയ്യുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Had planned a film called 'Mufti' keeping Fahadh in mind: Lokesh Kanagaraj
Next Story